സിനിമയുടെ മെറിറ്റിനനുസരിച്ചാണ് വീഡിയോ ചെയ്യുന്നത്, ബാന്ദ്ര റിവ്യൂവിൽ ചെയ്തത് മിമിക്രിയാണ്, ബോഡി ഷെയ്മിംഗ് അല്ല : അശ്വന്ത് കോക്ക്

സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട മമ്മൂട്ടി നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. റിവ്യൂ ബോംബിങ് വിവാദങ്ങളോട് പ്രതികരിച്ചാണ് മമ്മൂട്ടി സംസാരിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രം ‘കാതലി’ന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മമ്മൂട്ടി പ്രതികരിച്ചത്.

ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമ റിവ്യൂവർ അശ്വന്ത് കോക്ക്. സിനിമയുടെ മെറിറ്റ് നോക്കിയാണ് എപ്പോഴും വീഡിയോ ചെയ്യുന്നതെന്നും ബാന്ദ്ര റിവ്യൂവിൽ ചെയ്തത് ബോഡി ഷെയ്മിംഗ് ആയിരുന്നില്ല അത് മിമിക്രി ആയിരുന്നെന്നുമാണ് അശ്വന്ത് കോക്ക് പറയുന്നത്. ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്ക് പ്രതികരിച്ചത്.

അശ്വന്ത് കോക്കിന്റെ വാക്കുകൾ ഇങ്ങനെ:

“മമ്മൂട്ടി എന്ന ഇതിഹാസതാരം എപ്പോഴും സെൻസിബിൾ ആയി സംസാരിക്കുന്ന മനുഷ്യനാണ്. ഇന്നും അദ്ദേഹം പറഞ്ഞിരിക്കുന്നത് റിവ്യൂവിനെ റിവ്യൂവിന്റെ വഴിക്ക് വിടൂ, സിനിമ നല്ലതാണെങ്കിൽ വിജയിച്ചിരിക്കും. ഇനി റിവ്യൂ നിർത്തിയാൽ പോലും എല്ലാ സിനിമകളും വിജയിക്കില്ല. അതൊരു ഫാക്ട് ആണ്.

റിവ്യൂവിൽ ചെയ്തത് ബോഡി ഷേയ്മിംഗ് അല്ല. അതൊരു മിമിക്രി ആണ്. അത് പരിഹാസം അല്ല. ശബ്ദം അനുകരിക്കാം, രൂപ മാറ്റം അനുകരിക്കാം. ദിലീപിന്റെ സിനിമ ബാന്ദ്രയെ പറ്റിയാണ് ചോദിച്ചതെന്ന് എനിക്ക് മനസിലായി.

ഞാൻ ആരോടും എന്റെ റിവ്യൂസ് കാണാൻ പറഞ്ഞിട്ടില്ല. എന്നെ ഫോളോ ചെയ്യാൻ പറഞ്ഞിട്ടില്ല. എന്റെ റിവ്യൂ കണ്ട് സിനിമ കാണൂ എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. മിമിക്രിക്കാർ സ്റ്റേജിൽ ഈ പറയുന്ന കോപ്രായം കാണിക്കുമ്പോൾ ഈ പറഞ്ഞ താരങ്ങൾ തന്നെയാണ് കയ്യടിക്കുന്നത്.

ഇവരുടെ വിഷയം ഇതൊന്നുമല്ല, ആളുകളുടെ വാ മൂടി കെട്ടണം എന്നിട്ട് ഒരാഴ്ച്ച ലക്ഷകണക്കിന് പൈസ പി. ആർ വർക്കിന് കൊടുത്തുകൊണ്ട് നല്ല സിനിമയാണ്, ഫാമിലിയും കുട്ടികളും ഏറ്റെടുത്തു എന്നൊക്കെ എഴുതി ഇവരുടെ പ്രൊഡക്റ്റ് സെൽ ചെയ്യണം. അപ്പോൾ കുറേ ആളുകൾ തിയേറ്ററിൽ കയറിയിട്ട് അപകടത്തിൽപെടണം എന്ന ലക്ഷ്യം മാത്രമേ ഒളളൂ. നല്ല സിനിമകളെ ഞാൻ നല്ലതെന്ന് പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ ചിത്രങ്ങളായ ‘ഫാലിമി’, ‘വേല’ നല്ലതാണ് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. സിനിമയുടെ മെറിറ്റിനനുസരിച്ചാണ് ഞാൻ വീഡിയോ ചെയ്യുന്നത്. നിയമത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ടുള്ള എന്തെങ്കിലും കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനെതിരെ നടപടി ഉണ്ടായാൽ അത് നേരിടാൻ ഞാൻ തയ്യാറാണ്. “

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം