മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അവതരിപ്പിക്കാൻ നടനെ തിരഞ്ഞ് അണിയറ പ്രവർത്തകർ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാക്കുന്നു. ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്ദീപ് സിങ്ങാണ്. ചിത്രത്തിൽ വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിലാണ് അണിയറ പ്രവർത്തകർ. മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത് .
വാജ്പേയിയെക്കുറിച്ചുള്ള അറിയാക്കഥകൾ പറയാൻ പറ്റിയ മികച്ച മാധ്യമം സിനിമയാണെന്ന് സിനിമയെപ്പറ്റി സംവിധായകൻ സിങ് പറയുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രമല്ല, മാനുഷികമുഖവും കവിഭാവവും സിനിമയിലുണ്ടാകും. വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിലാണ് സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രം 2023 ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം.
വിനോദ് ഭാനുഷാലി-സന്ദീപ് സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുക. 2023 ഡിസംബർ 25 ന് അദ്ദേഹത്തിന്റെ 99 ജന്മവാർഷികദിനത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച രാഷ്‌ട്രീയ പ്രവർത്തകനും നയതന്ത്രജ്ഞനുമാണ് അടൽ ബിഹാരി വാജ്‌പേയ് എന്ന എ.ബി. വാജ്‌പേയ്.
Read more
1996ൽ 13 ദിവസവും, 1998ൽ 13 മാസവും 1999 മുതൽ 2004 വരെ അഞ്ച് വർഷക്കാലവും അദ്ദേഹം പ്രധാനമന്ത്രി ആയിട്ടുണ്ട്. അഞ്ച് ദശബ്ദക്കാലത്തോളം രാഷ്‌ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം നിരവധി തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009 ൽ രാഷ്‌ട്രീയ ജീവിതത്തിൽ നിന്നം വിരമിച്ചു. എഴുത്ത് മേഖലയിലും അഗ്രഗണ്യനായിരുന്നു.