വാജ്പേയിയെ അവതരിപ്പിക്കാൻ നടനെ ആവശ്യമുണ്ട്..! ചിത്രം 2023 ൽ

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അവതരിപ്പിക്കാൻ നടനെ തിരഞ്ഞ് അണിയറ പ്രവർത്തകർ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാക്കുന്നു. ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്ദീപ് സിങ്ങാണ്.  ചിത്രത്തിൽ വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിലാണ് അണിയറ പ്രവർത്തകർ. മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത് .

വാജ്പേയിയെക്കുറിച്ചുള്ള അറിയാക്കഥകൾ പറയാൻ പറ്റിയ മികച്ച മാധ്യമം സിനിമയാണെന്ന് സിനിമയെപ്പറ്റി സംവിധായകൻ സിങ് പറയുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രമല്ല, മാനുഷികമുഖവും കവിഭാവവും സിനിമയിലുണ്ടാകും. വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിലാണ് സിനിമയുടെ അണിയറപ്രവർത്തകർ. ചിത്രം 2023 ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം.

വിനോദ് ഭാനുഷാലി-സന്ദീപ് സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുക. 2023 ഡിസംബർ 25 ന് അദ്ദേഹത്തിന്റെ 99 ജന്മവാർഷികദിനത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച രാഷ്‌ട്രീയ പ്രവർത്തകനും നയതന്ത്രജ്ഞനുമാണ് അടൽ ബിഹാരി വാജ്‌പേയ് എന്ന എ.ബി. വാജ്‌പേയ്.

1996ൽ 13 ദിവസവും, 1998ൽ 13 മാസവും 1999 മുതൽ 2004 വരെ അഞ്ച് വർഷക്കാലവും അദ്ദേഹം പ്രധാനമന്ത്രി ആയിട്ടുണ്ട്. അഞ്ച് ദശബ്ദക്കാലത്തോളം രാഷ്‌ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം നിരവധി തവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009 ൽ രാഷ്‌ട്രീയ ജീവിതത്തിൽ നിന്നം വിരമിച്ചു. എഴുത്ത് മേഖലയിലും അഗ്രഗണ്യനായിരുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍