നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു, സ്ത്രീകളെയും ഉപദ്രവിച്ചെന്ന് പരാതി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്

ചലച്ചിത്ര നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ പോലീസ് കേസെടുത്തു. കൊച്ചി പനമ്പിള്ളി നഗറിലുള്ള ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് പരാതി. വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു. സൗത്ത് പൊലീസ് കേസെടുത്തു.

എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ പരാതിയില്‍ ആല്‍വിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിനെയും നവാസിനെയും ആക്രമിച്ച് പരുക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ ആല്‍വിന്‍ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പരസ്പരം അക്രമിച്ചു എന്ന പരാതിയില്‍ സൗത്ത് പൊലീസ് ആണ് നാലുപേര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. എന്താണ് ഇവര്‍ക്കിടിയിലെ പ്രശ്നമെന്ന് വ്യക്തമായിട്ടില്ല. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയിലെ സഹസംവിധായകനാണ്. ഇവര്‍ തമ്മിലുള്ള പ്രശ്നമാണു സംഘര്‍ഷത്തിനിടയാക്കിയതെന്നു സൂചനയുണ്ട്.

Latest Stories

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; വയനാടിന്റെ നൊമ്പരം പേറി വേദികള്‍

ഗുജറാത്തിന് പിന്നാലെ ചെന്നൈയിലും എച്ച്എംപിവി രോഗ ബാധ; രണ്ട് കുട്ടികൾക്ക് രോഗം

ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച സംഭവം; പിവി അന്‍വറിന് ജാമ്യം; ഇന്ന് തന്നെ ജയില്‍ മോചിതനായേക്കും

ചാമ്പ്യന്‍സ് ട്രോഫി: ശുഭ്മാന്‍ ഗില്ലിനെ മാറ്റുന്നു, ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റന്‍: റിപ്പോര്‍ട്ട്