പള്ളിയില്‍ സിനിമാ ചിത്രീകരണത്തിനിടെ ആക്രമണം

സിനിമ ചിത്രീകരണത്തിനിടെ ആക്രമണം. ചേന്ദമംഗലൂരില്‍ തിങ്കളാഴ്ച വൈകീട്ട് മിനി പഞ്ചാബ് പള്ളി കോമ്പൗണ്ടില്‍ ആണ് സംഭവം. ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയുടെ ലൊക്കേഷനിലാണ് ആക്രമണം നടന്നത്.

ഒരു പ്രകോപനവുമില്ലാതെ രണ്ടംഗ സംഘം ലൊക്കേഷനില്‍ അതിക്രമിച്ചു കയറി അടിച്ചു തകര്‍ക്കുകയായിരുന്നു. ചിത്രീകരണത്തിനായി തയാറാക്കിയ അലങ്കാര ബള്‍ബുകള്‍ ഉള്‍പ്പെടെ ആക്രമികള്‍ നശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് മണിക്കൂറുകളോളം തടസപ്പെട്ടു.

മുക്കം പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ച് സംരക്ഷണം നല്‍കിയതോടെയാണ് ചിത്രീകരണം പുനരാരംഭിക്കാനായത്. ഷൂട്ടിംഗ് നടക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ടുപേര്‍ പള്ളിയില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗ് സെറ്റില്‍ കയറി അതിക്രമം കാണിച്ചു എന്നാണ് സംവിധായകന്‍ പറയുന്നത്.

Read more

പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് ആക്രമണം നടത്തിയതെന്ന് അറിയില്ലെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷമീര്‍ ഭരതന്നൂര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.