'എംഡിഎംഎയും പാസ്‌പോര്‍ട്ടും അടക്കം തായ്‌വാനിലേക്ക് പാര്‍സല്‍'; മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം

നടി മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം. കൊറിയര്‍ തടഞ്ഞു വച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമിച്ചത്. വ്യാജ ഐഡി കാര്‍ഡ് അടക്കം കാണിച്ച് തട്ടിപ്പുകാര്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ആണെന്ന് പറഞ്ഞാണ് നടിയെ സമീപിച്ചത്. ഷൂട്ടിംഗിനിടെയാണ് കൊറിയര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്ന് പറഞ്ഞത് തട്ടിപ്പ് സംഘം മാല പാര്‍വതിയെ വിളിക്കുന്നത്. ഒരു മണിക്കൂറോളം സംസാരിച്ചതോടെ തട്ടിപ്പ് ആണെന്ന് നടിക്ക് മനസിലായത്. ആധാര്‍ വിവരങ്ങള്‍ അടക്കം ചോര്‍ത്തി കൊണ്ടാണ് തട്ടിപ്പ്.

എല്ലാവരെയും വിശ്വസിപ്പിക്കുന്ന രീതിയില്‍ കബളിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഈ തട്ടിപ്പ് സംഘത്തിന്റെ പ്രത്യേകത. എന്നാല്‍ മാല പാര്‍വതി തട്ടിപ്പില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ക്രെഡിറ്റ് കാര്‍ഡ്, നാല് കിലോ വസ്ത്രം, ഒരു ലാപ്‌ടോപ്, 200 ഗ്രാം എംഡിഎംഎ എന്നിവ അടക്കമുള്ള പാര്‍സല്‍ തായ്‌വാനിലേക്ക് മാല പാര്‍വതിയുടെ പേരില്‍ അയച്ചു എന്ന് പറഞ്ഞാണ് കോള്‍ വന്നത് എന്നാണ് നടി പറയുന്നത്.

മാല പാര്‍വതിയുടെ കുറിപ്പ്:

മധുരയില്‍ ഷൂട്ടിങ് നടക്കുകയായിരുന്നു. രാത്രി മുഴുവന്‍ ഷൂട്ടിങ് ആയിരുന്നു. രാവിലെ ഒമ്പതര പത്ത് മണിക്കാണ് ഈ കോള്‍ വരുന്നത്. ആദ്യം ഡിഎച്ച്എല്ലില്‍ നിന്നും ഒരു ഓട്ടോമേറ്റഡ് കോള്‍ ആണ് വന്നത്. നമ്മുടെ ഒരു പാര്‍സല്‍ തടഞ്ഞുവച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇതിന് മുമ്പും എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഞാന്‍ യുകെയില്‍ നിന്നും ഒരു പ്രോഡക്ട് വരുത്തിയപ്പോള്‍ ഡിഎച്ച്എല്‍ അത് കസ്റ്റംസ് പിടിച്ചു വച്ചു എന്ന് അറിയിച്ചിരുന്നു. ഞാന്‍ അതിന് പണം അടക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഓര്‍മ്മയില്‍ ഇത് സത്യമായിരിക്കും എന്ന് വിചാരിച്ചു. എന്നെ കസ്റ്റമര്‍ കെയര്‍ കോളിലേക്ക് കണക്ട് ചെയ്തു. വിക്രം സിങ് എന്നൊരു മനുഷ്യന്‍ സംസാരിച്ചു. മാഡം പാര്‍സല്‍ തടഞ്ഞുവച്ചു എന്ന് പറയുന്നുണ്ട്, നോക്കട്ടെ, ശരിയാണ് പാര്‍സല്‍ തടഞ്ഞു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു.

നിങ്ങളുടെ ആധാര്‍ മിസ്‌യൂസ് ചെയ്ത് തായ്‌വാനിലേക്ക് ഇവിടെ നിന്നും ഒരു പാക്കേജ് പോയിട്ടുണ്ട്. അതില്‍ ഇല്ലീഗല്‍ ഐറ്റംസ് ആണ്. എങ്ങനെയാണ് അത് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ നോക്കട്ടെ എന്ന് പറഞ്ഞു. കുറച്ച് സമയം എടുത്ത ശേഷം. ‘മാല പാര്‍വതി, 208 കെപി എന്‍ജിനീയറിങ് കോപൗണ്ട്, നിയര്‍ സമ്മര്‍ പ്ലാസ, മാറത്ത് റോഡ്, അന്ധേരി, ഈസ്റ്റ് മുംബൈ’ ഈ അഡ്രസില്‍ നിന്നുമാണ് തായ്‌വാനില്‍ ഒരു ജാക്ക് ലിന്‍ എന്നയാള്‍ക്കാണ് കൊറിയര്‍ പോയിരിക്കുന്നത് എന്ന് പറഞ്ഞു. ഓര്‍ഡര്‍ നമ്പറും തായ്‌വാനിലെ ഒരു കറക്ട് പിന്‍കോഡും പറഞ്ഞു തന്നു. അതില്‍ ഇല്ലീഗല്‍ ഐറ്റംസ് ആണുള്ളത്.

അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ക്രെഡിറ്റ് കാര്‍ഡ്, നാല് കിലോ വസ്ത്രം, ഒരു ലാപ്‌ടോപ്, 200 ഗ്രാം എംഡിഎംഎ. ഞാന്‍ ഇത് അയച്ചിട്ടില്ല എന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ മാഡം, ഇത് വലിയ സ്‌കാം ആണ്, പലര്‍ക്കും ഇങ്ങനെ സംഭവിക്കുന്നുണ്ട് എന്ന് പറഞ്ഞു. പൊലീസ് ഞങ്ങള്‍ക്ക് ഒരു ഹോട്ട്‌ലൈന്‍ നമ്പര്‍ തന്നിട്ട്, വേണമെങ്കില്‍ കണക്ട് ചെയ്യാം, ഒന്ന് കംപ്ലെയ്ന്റ് ചെയ്യുന്നത് നല്ലതാണ്, നാളെ ഇത് പ്രശ്‌നമാകരുതെന്ന് പറഞ്ഞു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് മനസിലായില്ല. ഇവിടെ നിന്ന് അങ്ങനെ കണക്ട് ചെയ്യാന്‍ പറ്റില്ല എന്ന് എനിക്ക് ചിന്തിക്കാന്‍ പറ്റിയില്ല. നമ്പര്‍ തന്നാല്‍ ഞാന്‍ വിളിക്കാം എന്ന് പറയാന്‍ പറ്റിയില്ല. ഇതിനെ കുറിച്ച് ഞാന്‍ ഒരുപാട് വായിച്ചിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് പറ്റിയില്ല. അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഐസിഐസി ക്രെഡിറ്റ് കാര്‍ഡില്‍ 2124 എന്ന് അവസാനിക്കുന്ന നമ്പറില്‍ 50260 ആണ് പേ ചെയ്തിരിക്കുന്നത് എന്നും പറഞ്ഞു. പൊലീസിലേക്ക് കണക്ട് ചെയ്തപ്പോള്‍ എന്താണ് പ്രശ്‌നം എന്നൊക്കെ ചോദിച്ചു. ഈ കംപ്ലെയ്ന്റ് പറഞ്ഞു. ആധാര്‍ എവിടെയൊക്കെ കൊടുത്തിട്ടുണ്ടെന്ന് ചോദിച്ചു. എന്റെ ഐഡിയായി ഫ്‌ളാറ്റിലും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കും എല്ലായിടത്തും കൊടുക്കുന്നത് ആധാര്‍ ആണെന്ന് പറഞ്ഞു. അതാണ് കുഴപ്പം എന്ന് പറഞ്ഞു. ഒരുപാട് പേര്‍ക്ക് ഇത് സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒരുപാട് ഹൈ അതോറിട്ടിക്ക് ഫോണ്‍ കൈമാറി. അവസാനം പ്രകാശ് കുമാര്‍ ഗുണ്ടു എന്ന് മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് പറഞ്ഞു. ഐഡി കാര്‍ഡ് അയച്ചു തന്നു. മുംബൈയിലേക്ക് വരാന്‍ പറഞ്ഞു. വലിയ റാക്കറ്റ് ആണ്. കൊന്നുകളയും എന്നൊക്കെ പറഞ്ഞു. കുറേ സംസ്ഥാനങ്ങളില്‍ നിങ്ങളുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു.

Latest Stories

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ