കാന്താര ഒടിടി സ്ട്രീമിംഗ്; നിരാശരായി ആരാധകര്‍

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കാന്താരയുടെ ഒടിടി റിലീസിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഇപ്പോഴിതാ ഒടിടി സ്ട്രീമിംഗ് കണ്ടതിന് ശേഷം അവര്‍ നിരാശരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കാന്താരയുടെ ക്ലൈമാക്‌സിലെ വരാഹരൂപം എന്ന ഗാനമാണ് ചിത്രത്തിന്റെ ദൃശ്യാനുഭവത്തിന് മികവ് നല്‍കുന്നത്. എന്നാല്‍ ഒടിടിയില്‍, ഈ ഗാനം നീക്കം ചെയ്യുകയും പകരമായി മറ്റൊന്ന് ഉള്‍പ്പെടുത്തുകയും ചെയ്തു. ഈ മാറ്റത്തില്‍ പ്രേക്ഷകര്‍ പൂര്‍ണ്ണ നിരാശിതരാണ്.

‘വരാഹ രൂപം…’ എന്ന ഗാനത്തിന്റെ ഓര്‍ക്കസ്ട്ര ക്രമീകരണം ‘നവരസം’ എന്ന ഗാനത്തില്‍ നിന്ന് കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിച്ച് കോപ്പിയടിച്ചെന്ന ആരോപണവുമായി നേരത്തെ തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തിയിരുന്നു. ‘കാന്താര’യുടെ സംഗീത സംവിധായകന്‍ ഇത് നിരസിക്കുകയും ടീം ‘നവരസ’ത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്‌തെങ്കിലും തൈക്കുടം ബ്രിഡ്ജ് അവകാശവാദം നിരസിച്ചു.

ഏറ്റവും പുതിയ കന്നഡ ഹിറ്റായ ‘കാന്താര’യ്ക്കെതിരെ മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് ഉന്നയിച്ച പകര്‍പ്പവകാശ ലംഘന ആരോപണത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഇടപെട്ടിരുന്നു. പരാതിക്കാരിയുടെ സമ്മതം വാങ്ങാതെ ‘കാന്താര’ എന്ന സിനിമയിലെ ‘വരാഹ രൂപം…’ എന്ന ഗാനം ഉപയോഗിക്കാനാകില്ലെന്ന് കോടതി ഉത്തരവിട്ടു.

കാന്താരയുടെ സംവിധായകന്‍, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഗാനം ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ