'അടി, ഇടി,പൂരം ആരാധകരുടെ മനസ്സ് കീഴടക്കി മണവാളൻ വസിമും ബീപാത്തുവും'; തല്ലുമാല പ്രക്ഷേക പ്രതികരണം

ടൊവിനോ തോമസിനെയും കല്ല്യാണി പ്രിയദർശനെയും കേന്ദ്ര കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ‌ചെയ്യ്ത ചിത്രമാണ് തല്ലുമാല. ഇന്ന് തിയേറ്ററിൽ റീലിസിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.  ടൊവിനോ തോമസിന്റെ ആദ്യ 50 കോടി, മാന്യമായ സ്ലോ ഫേസ് ഒന്നാം പകുതിയും ഉയർന്നുവരുന്ന രണ്ടാം പകുതിയും നല്ല ട്വിസ്റ്റും ക്ലൈമാക്സും വേറെ ലെവൽ

തിയേറ്ററിൽ തന്നെ കാണേണ്ട സിനിമ, ആദ്യ പകുതി മികച്ചതാണ്, ഗംഭീരമായി ചിത്രീകരിച്ച സംഘട്ടന രംഗങ്ങൾ. ടൊവിനോയും ഷൈനും പൊളിച്ചു”, എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കേരളത്തില്‍ 231 തിയറ്ററുകളിലാണ് തല്ലുമാല പ്രദർശനത്തിന് എത്തിയത്. മലയാളത്തില്‍ അടുത്ത ബോക്സ് ഓഫീസ് വിജയമായേക്കാവുന്ന ചിത്രം എന്നാണ് തല്ലുമാലയെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരിക്കുന്നത്.

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണവാളന്‍ വസിമായാണ് ടൊവിനോയുടെ എത്തിയിരിക്കുന്നത്. വ്ലോ​ഗ‍ർ ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ