സുരാജിനൊപ്പം ആന്‍ അഗസ്റ്റിന്‍; 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ടീസര്‍

നടി ആന്‍ അഗസ്റ്റിന്‍ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നു. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

ജനാര്‍ദ്ദനന്‍, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനില്‍ സുഖദ, ജയശങ്കര്‍ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദല്‍, അമല്‍ രാജ്, നീന കുറുപ്പ്, അകം അശോകന്‍, സതീഷ് പൊതുവാള്‍, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാര്‍, നന്ദനുണ്ണി, അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവന്‍ സതീഷ്, അജിത നമ്പ്യാര്‍, ജയരാജ് കോഴിക്കോട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും.

ബെന്‍സി പ്രൊഡക്ഷസിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്ത്രീ ശാക്തീകരണം പ്രമേയമായ ചിത്രത്തില്‍ വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് പ്രമേയമായി വരുന്നത്. ചിത്രം ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും.

ഛായാഗ്രാഹണം അഴകപ്പന്‍, ഗാനരചന പ്രഭാവര്‍മ്മ, സംഗീതം ഔസേപ്പച്ചന്‍, എഡിറ്റിംഗ് അയൂബ് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജയേഷ് മൈനാഗപ്പള്ളി, അസ്സോസിയേറ്റ് ഡയറക്ടര്‍ ഗീതാഞ്ജലി ഹരികുമാര്‍, കലാസംവിധാനം ത്യാഗു തവനൂര്‍.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം