മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ നമ്പര്‍ കോണ്ടെസ്റ്റുമായി 'അവന്‍ ശ്രീമന്‍ നാരായണ'

മലയാള സിനിമ ഇതുവരെ കാണാത്ത അത്രയും വലിയ പ്രൈസ് മണി കോണ്ടെസ്റ്റുമായി കന്നഡ സൂപ്പര്‍ സ്റ്റാര്‍ രക്ഷിത് ഷെട്ടി നായകനാകുന്ന അവന്‍ ശ്രീമന്‍ നാരായണ. 2.5 ലക്ഷത്തിന്റെ കോണ്ടെസ്റ്റാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഒരൊറ്റ ട്രെയിലറിലൂടെ മലയാളികള്‍ ഏറെ ശ്രദ്ധിച്ച ചിത്രമാണ് അവന്‍ ശ്രീമന്‍ നാരായണ. വീണ്ടും ചിത്രത്തിന്റെ അതെ ട്രെയിലറിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് നിരവധി സിനിമകള്‍ വന്നിട്ടുണ്ടങ്കിലും, പ്രേക്ഷക പ്രശംസ നേടിയ അതെ ട്രെയിലറിലൂടെ മലയാളം കണ്ട ഏറ്റവും വലിയ കോണ്ടെസ്‌റ് ഒരുക്കിയിരിക്കുകയാണ് അവന്‍ ശ്രീമാന്‍ നാരായണ. 2.5 ലക്ഷത്തിന്റെ നമ്പര്‍ കോണ്ടെസ്‌റ് പക്ഷെ അത്ര എളുപ്പമല്ല സിനിമയുടെ ട്രെയിലര്‍ കണ്ടു അതിനൊപ്പം വരുന്ന 5 നമ്പറുകള്‍ കണ്ടെത്തി കൂട്ടിച്ചേര്‍ക്കുകയും ഒരു കോഡ് നിര്‍മ്മിക്കുകയും വേണം. ആ നിര്‍മ്മിച്ച കോഡ് ഈ https://ans.pushkarfilms.com/ വെബ്സൈറ്റില്‍ കയറി സീക്രട് ബോക്‌സ് തുറന്നു മത്സരിച്ചു വിജയിച്ചാല്‍, ക്യാഷ് പ്രൈസ് രണ്ടര ലക്ഷം രൂപ സ്വന്തമാക്കാം.

80- കളില്‍ കര്‍ണാടകയിലെ “അമരാവതി” എന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആ പട്ടണത്തിലെ അഴിമതിക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ചാണ് കഥ. ഷാന്‍വി ശ്രീവാസ്തവ, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ബാലാജി മനോഹര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സിനിമ അഞ്ച് പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ റിലീസ് ചെയ്യും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍