റിലീസ് കഴിഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രം; അവതാര്‍ 2 ഓണ്‍ലൈനില്‍

ലോകസിനിമാ പ്രേമികള്‍ ആകാംക്ഷപൂര്‍വ്വം കാത്തിരുന്ന ചിത്രമാണ് അവതാര്‍ 2. പ്രതീക്ഷിച്ചത് പോലെ തന്നെ തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കിപ്പുറം ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ടൊറന്റ് സൈറ്റുകളായ തമിഴ് റോക്കേഴ്‌സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്നാണ് വിവരം. അതേസമയം വ്യാജപതിപ്പ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ബിഗ് സ്‌ക്രീനില്‍ എപ്പോഴും ദൃശ്യവിസ്മയങ്ങള്‍ കാട്ടാറുള്ള ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം തിയറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ഒന്നാണ് എന്നതിനാല്‍ അത് മൊബൈലിലോ ലാപ്‌ടോപ്പിലോ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടില്ല എന്നാണ് വിലയിരുത്തല്‍.

13 വര്‍ഷത്തിനിപ്പുറമാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്. ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം മികച്ച മൌത്ത് പബ്ലിസിറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് ലഭിക്കുന്നത്.

അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ചിത്രത്തിന് കൂടുതല്‍ ആവേശകരമായ പ്രതികരണം ലഭിച്ചിരിക്കുന്നത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ തെന്നിന്ത്യയില്‍ നിന്ന് 17.19 കോടിയും ഉത്തരേന്ത്യയില്‍ നിന്ന് 11.97 കോടിയുമാണ് ചിത്രം നേടിയതെന്ന് സിനിട്രാക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ