ഇന്ത്യയില്‍നിന്നു 300 കോടി; കേരളത്തില്‍നിന്നു 18 കോടി; അമ്പരപ്പിച്ച് അവതാര്‍ നേട്ടം

ലോകപ്രശസ്ത പണംവാരി സിനിമകളുടെ പട്ടികയിലേക്കു കുതിക്കുകയാണ് ജയിംസ് കാമറൂണിന്റെ അവതാര്‍ 2. ആഗോള തലത്തില്‍ ഇതുവരെ 7000 കോടി രൂപയിലേറെ ചിത്രം നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്മസ് അവധി കൂടി ആരംഭിച്ചതോടെ കലക്ഷനില്‍ റെക്കോര്‍ഡ് തന്നെ സിനിമ സൃഷ്ടിക്കും എന്നാണ് വിലയിരുത്തല്‍.

പണംവാരിയ ചിത്രങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അവതാര്‍ 2 ഇപ്പോള്‍. ടോം ക്രൂസ് ചിത്രം ടോപ്പ് ഗണ്‍ മാവറിക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയില്‍ ആഗോള കലക്ഷന്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു.
കേരളത്തിലും വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതുവരെ 18 കോടിയാണ് കേരളത്തില്‍നിന്ന് അവതാര്‍ 2 വാരിയത്.

അതേസമയം സിനിമയുടെ ആഗോള കലക്ഷന്‍ 881.3 മില്യന്‍ ഡോളര്‍ (7291 കോടി) പിന്നിട്ടുകഴിഞ്ഞു. അവതാര്‍ അമ്പരപ്പിച്ചപ്പോള്‍ കഥ കൊണ്ട് വിസ്മയിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. കുട്ടികള്‍ക്ക് അവതാര്‍ 2വിന്റെ ത്രീഡി മികവ് പുതിയ ആവേശമാണ് നല്‍കുന്നത്.

അവതാര്‍ ആദ്യഭാഗം നേടിയ ആഗോള കലക്ഷന്‍ 2.91 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 460 മില്യന്‍ ഡോളര്‍ (3800 കോടി രൂപയോളം) ചെലവിട്ടാണ് രണ്ടാംഭാഗം നിര്‍മിച്ചിരിക്കുന്നത്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത അവതാറിന്റെ തുടര്‍ച്ചയാണ് ദി വേ ഓഫ് വാട്ടര്‍്. ജെയ്ക്കും നെയ്ത്രിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്‍ഡോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്.

നാവികരായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാര്‍ 2 കൂടുതല്‍ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സോ സല്‍ദാന, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവതാര്‍: ദി വേ ഓഫ് വാട്ടര്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ റിലീസ് ചെയ്തിട്ടുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി