രണ്ടാം ദിനവും കോടികള്‍ വാരി അവതാര്‍, അവഞ്ചേഴ്‌സിനെ തകര്‍ക്കുമെന്ന് സൂചന

ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ രണ്ടാം ദിനവും നേടിയത് കോടികള്‍. 45 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത് . ഉടന്‍ തന്നെ അവതാര്‍ 100 കോടി ക്ലബ്ബില്‍ ഉടനെ പ്രവേശിക്കും എന്ന് അനലിസ്റ്റുകള്‍ അറിയിച്ചു. നൈസാം, ആന്ധ്ര, കേരളം എന്നിവിടങ്ങളില്‍ ആദ്യ ദിവസം തന്നെ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ‘അവഞ്ചര്‍സ് എന്‍ഡ് ഗെയിം’ ആണ് ആദ്യ ദിന കളക്ഷനില്‍ ഇതുവരെ ഇന്ത്യയില്‍ ഒന്നാമത്.

1832 കോടി ഇന്ത്യന്‍ രൂപ ബജറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. അടുത്തിടെ മികച്ച സംവിധായകന്റെയും മോഷന്‍ പിക്ചറിന്റെയും വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ നേടിയിരുന്നു. ‘അവഞ്ചര്‍സ് എന്‍ഡ് ഗെയിമിന്റെ റെക്കോര്‍ഡ് ഉടനെ തന്നെ ‘അവതാര്‍’ തകര്‍ക്കും എന്നതില്‍ സംശയമില്ല.

ഇന്ത്യയില്‍ നിന്ന് മാത്രം 1.84 ലക്ഷത്തോളം ടിക്കറ്റുകളാണ് റീലിസിന് മുന്‍പ് തന്നെ വിറ്റുപോയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ‘അവതാറി’ന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടും ആവേശത്തോടും കൂടിയാണ് ചിത്രത്തെ സ്വീകരിച്ചത്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമചെയ്യുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്