അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം; രസകരമായ മേക്കിംഗ് വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രം അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ മേക്കിംഗ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍. ചിത്രീകരണത്തിനിടയ്ക്കുണ്ടായ രസകരമായ സന്ദര്‍ഭങ്ങളും തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാതിരുന്ന രംഗങ്ങളും ഉള്‍പ്പെടുന്നതാണ് വീഡിയോ.

അവഞ്ചേഴ്‌സ് സീരിസിലെ അവസാന ഭാഗമായ “അവഞ്ചേര്‍സ് എന്‍ഡ് ഗെയിം” സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേര്‍ന്നാണ്. “അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ” സംഭവങ്ങളുടെ തുടര്‍ച്ചയാണ് “അവഞ്ചേര്‍സ് എന്‍ഡ് ഗെയിം”.

Read more