മണിക്കൂറുകള്‍ കൊണ്ട് 13 ലക്ഷത്തിനു മേല്‍ കാഴ്ച്ചക്കാര്‍, ട്രെന്‍ഡിംഗില്‍ രണ്ടാമന്‍; അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ഇന്ത്യന്‍ ആന്തത്തിന് വമ്പന്‍ വരവേല്‍പ്പ്

സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം. ചിത്രത്തിന്റേതായി പുറത്തു വന്ന ട്രെയിലറിനും മറ്റും വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോളിതാ ഇന്ത്യന്‍ മാര്‍വെല്‍ ആരാധകര്‍ക്കായി ചിത്രത്തിന്റെ ഇന്ത്യന്‍ ആന്തം റിലീസ് ചെയ്തിരിക്കുകയാണ്. സംഗീതം ഒരുക്കിയിരിക്കുന്നതും ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നതും ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹമാനാണ്.

ആന്തത്തിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ആന്തത്തിന് 13 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെന്‍ഡിംഗിലും രണ്ടാമതുണ്ട്. അവഞ്ചേര്‍സിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഉടനെ പുറത്തിറക്കുമെന്ന് എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സിനിമാപ്രേമികളില്‍ ട്രെയിലറിന്റെ വരവ് വമ്പന്‍ പ്രതികരണമാണ് സൃഷ്ടിച്ചത്. അയേണ്‍മാനായെത്തുന്ന റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ വോയ്‌സ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലറിന് രണ്ട് മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. താനോസിനെ നേരിടാന്‍ ഒരുങ്ങുന്ന അവഞ്ചേഴ്‌സ് പട പുതിയ വേഷത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഏപ്രില്‍ 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Latest Stories

SRH VS MI: അവന്മാർ എന്തൊരു മണ്ടത്തരമാണ് കാണിച്ചത്, ചിന്തിക്കാനുള്ള കഴിവില്ലേ നിനക്കൊന്നും, അത് കാരണമാണ് ഞങ്ങൾ തോറ്റത്: പാറ്റ് കമ്മിൻസ്

MI VS SRH: "എന്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേ ഒരു ഹിറ്റ്മാൻ ആണെന്ന്"; ഏഴാം സ്ഥാനത്ത് നിന്നും ഒറ്റയടിക്ക് മൂന്നിലേക്ക് മുംബൈ ഇന്ത്യൻസിനെ നയിച്ച് രോഹിത് ശർമ്മ

കൊല്ലുംമുമ്പ് മതം ചോദിച്ചുറപ്പിക്കുന്ന ഭീകരവാദം ഗൗരവതരം; ഭാരതത്തിന്റെ വളര്‍ച്ചയെ തടയാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നു; ഉന്മൂലനാശം വരുത്തണമെന്ന് രാജീവ് ചന്ദ്രശേഖര്‍

തീവ്രവാദികള്‍ക്ക് നാട്ടുകാരുടെ സഹായം ലഭിച്ചു; കശ്മീരില്‍ 1500 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; കേസുകളില്‍ ഉള്‍പ്പെട്ടെവരെല്ലാം അറസ്റ്റില്‍; നടപടികള്‍ തുടരുന്നു

പാകിസ്ഥാന് ഇനി വെള്ളവുമില്ല വിസയുമില്ല; പാക് നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടണം; ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം പാരിതോഷികം

MI VS SRH: ജസ്പ്രീത് ബുംറയ്ക്ക് ചരിത്ര നേട്ടം, ഹെന്റിച്ച് ക്ലാസന്റെ വിക്കറ്റ് നേടി താരം നേടിയത്, ഇതിഹാസം തന്നെയെന്ന്‌ ആരാധകര്‍, കയ്യടിച്ച് ഫാന്‍സ്‌

കൊല്ലത്ത് പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത് പലഹാര നിര്‍മ്മാണം; നാട്ടുകാര്‍ ഇടപെട്ട് കട പൂട്ടിച്ചു; പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത പലഹാരങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍

MI VS SRH: 'ഉണ്ട ചോറിന് നന്ദി കാണിച്ചു', ഔട്ട് അല്ലാതിരുന്നിട്ടും ഡ്രസിങ് റൂമിലേക്ക് മടങ്ങി ഇഷാന്‍ കിഷന്‍, ഇവനിത് എന്ത് പറ്റിയെന്ന് ആരാധകര്‍, അഭിനന്ദിച്ച് മുംബൈ ടീം

പെഹല്‍ഗാമില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രാമചന്ദ്രനെ കൊലപ്പെടുത്തിയത് മകളുടെ മുന്നില്‍ വച്ച്; സംസ്‌കാരം വെള്ളിയാഴ്ച ഇടപ്പള്ളി ശ്മശാനത്തില്‍

ടിആര്‍എഫ് ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സംയുക്ത സൈന്യം ഏറ്റുമുട്ടല്‍ തുടരുന്നു