സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം റിലീസിന് മുന്നേ ഇന്റര്‍നെറ്റില്‍. പതിവു പോലെ തന്നെ തമിഴ് റോക്കേഴ്‌സാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. ചിത്രം നാളെ ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഇന്റര്‍നെറ്റില്‍ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മാര്‍വെല്‍ നിരയിലെ അവസാന ചിത്രമായ സിനിമ ഇന്നലൊണ് ലോകമെമ്പാടും റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഇന്ത്യയില്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റു തീര്‍ന്നിരുന്നു. രണ്ട് മൂന്ന് ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കവേയാണ് വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.
സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് ചിത്രത്തിന്റെ വ്യാജപ്രിന്റ് പ്രചരിക്കുന്നത്. സിനിമ വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തി വിലസുന്ന തമിഴ് റോക്കേഴ്‌സ് പോലുള്ള സൈറ്റുകള്‍ക്ക് ഇതുവരെ പൂട്ടിടാന്‍ കഴിയാത്തത് ഏറെ പ്രതിന്ധിയാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫര്‍, മധുരരാജ, മേരാ നാം ഷാജി, കാഞ്ചന 3 തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.