22 മണിക്കൂര്‍, 10 ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാര്‍, ട്രെന്‍ഡിംഗില്‍ ഒന്നാമന്‍; കത്തിക്കയറി 'അയ്യപ്പനും കോശിയും'- ട്രെയിലര്‍

അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അയ്യപ്പനും കോശിയുടെയും ട്രെയിലര്‍ തരംഗമാകുന്നു. പുറത്തിറങ്ങി 22 മണിക്കൂര്‍ മാത്രം പിന്നിടുമ്പോള്‍ ട്രെയിലറിന് 10 ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ തന്നെയാണ് മുന്നില്‍. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഇരുവരും തമ്മിലുള്ളൊരു കൊമ്പു കോര്‍ക്കലാണ് ചിത്രമെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായി പൃഥ്വിരാജും എത്തുന്നു. സംവിധായകന്‍ രഞ്ജിത്ത് കുര്യന്‍ എന്ന പൃഥ്വിയുടെ അച്ഛന്‍ വേഷം ചെയ്യുന്നു. അന്ന രേഷ്മ രാജന്‍, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരാണ് മറ്റ് താരങ്ങള്‍.

Read more

ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയ്. ഫെബ്രുവരി 7 ന് ചിത്രം തിയേറ്ററുകളിലെത്തും.