'ഈ സ്‌നേഹവും കരുതലുമാണ് ഒരു മഹാനടന്‍ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്ര വ്യവസായത്തിനാകെ പ്രിയങ്കരനാക്കുന്നത്'

കൊറോണ ഭീതിയിയെ തുടര്‍ന്നുണ്ടായ തൊഴില്‍ സ്തംഭനം മൂലം കഷ്ടത്തിലായ സിനിമ രംഗത്തെ ദിവസവേതനക്കാരെ സഹായിക്കാന്‍ സഹായവുമായി നടന്‍ മോഹന്‍ലാല്‍ രംഗത്തു വന്നിരുന്നു. 10 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സഹായനിധിയിലേക്ക് നല്‍കിയത്. ഇതിന് താരത്തിന് നന്ദി നേര്‍ന്ന് ഫെഫ്ക എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഈ സഹജീവി സ്‌നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്, ഒരു മഹാനടന്‍ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീര്‍ക്കുന്നതെന്ന് ഫെഫ്ക കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം….

ശ്രീ.മോഹന്‍ലാലിനു നന്ദി പറഞ്ഞുകൊണ്ട് ഫെഫ്ക എഴുതിയ കത്ത്:

എറ്റവും പ്രിയപ്പെട്ട ശ്രീ.മോഹന്‍ലാല്‍,

തൊഴില്‍ സ്തംഭനം മൂലം ഞങ്ങളുടെ അംഗങ്ങളും ദിവസവേതനക്കാരുമായ തൊഴിലാളികളും, മറ്റ് സാങ്കേതികപ്രവര്‍ത്തകരും യാതനയിലാണെന്നറിഞ്ഞപ്പോള്‍, ഞങ്ങള്‍ താങ്കളെ സമീപിക്കാതെ തന്നെ, ഞങ്ങള്‍ രൂപപ്പെടുത്തുന്ന “കരുതല്‍ നിധിയിലേക്ക്” 10 ലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്തതിനു അകമഴിഞ്ഞ നന്ദി. താങ്കള്‍ തുടങ്ങിവെച്ച മാതൃകയാണ് മറ്റുള്ളവര്‍– അവര്‍ എണ്ണത്തില്‍ അധികമില്ല– പിന്തുടര്‍ന്നത്.

ഈ സഹജീവി സ്‌നേഹവും കരുതലും, സാഹോദര്യ മനോഭാവവും തന്നെയാണ്, ഒരു മഹാനടന്‍ എന്നതിനോടൊപ്പം താങ്കളെ ചലച്ചിത്രവ്യവസായത്തിനാകെ പ്രിയങ്കരനാക്കിത്തീര്‍ക്കുന്നത്. ഒരോതവണ നമ്മള്‍ ഫോണില്‍ സംസാരിക്കുമ്പോഴും, സന്ദേശങ്ങള്‍ കൈമാറുമ്പോഴും, നമ്മെ ബാധിച്ചിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തിനായി എന്തുചെയ്യാന്‍ കഴിയും എന്ന് മാത്രമാണ് താങ്കള്‍ ചോദിക്കാറുള്ളത്. ഫെഫ്ക്കയിലെ സാധരണക്കാരായ തൊഴിലാളികളോട് കാണിച്ച അതേ സാഹോദര്യവും കരുതലും , ഈ കഴിഞ്ഞ ദിവസങ്ങളില്‍, സമൂഹത്തിലെ മറ്റ് വിഭാഗങ്ങളോടും താങ്കള്‍ പങ്ക് വെയ്ക്കുന്നത് കണ്ടു. സന്തോഷം. മലയാളത്തിലെ ഏറ്റവും വിലയുള്ള താരമായി നിലനില്‍ക്കുമ്പോള്‍ പോലും, സിനിമാ ലൊക്കേഷനുകളില്‍, താങ്കള്‍ അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ മുതല്‍ സംവിധായകനോടും സഹഅഭിനേതാക്കളോടും പുലര്‍ത്തുന്ന സമഭാവനയും ജനാധിപത്യബോധവും ഞങ്ങളുടെ എല്ലാ യൂണിയനുകളും എപ്പോഴും പരാമര്‍ശിക്കാറുള്ളതാണ്. താങ്കള്‍ പുലര്‍ത്തി വരുന്ന ആ മൂല്യങ്ങളുടെ തുടര്‍ച്ച തന്നെയാണ്, ഇപ്പോള്‍, ഈ വിഷമസന്ധിയില്‍, താങ്കള്‍ നല്‍കിയ സഹായവും. താങ്കളോട്, അളവറ്റ നന്ദിയും സ്‌നേഹവും; കൂടെ നിന്നതിന്, കൈ പിടിച്ചതിന്.
സ്‌നേഹത്തോടെ,
ഉണ്ണിക്കൃഷ്ണന്‍ ബി
(ജനറല്‍ സെക്രറ്ററി: ഫെഫ്ക)

Latest Stories

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഏഴര കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരൻ !

തമീം ഇഖ്‌ബാലിന് ഹൃദയ ശസ്ത്രക്രിയ നടത്തി; അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതർ

ഊതി പെരുപ്പിച്ച കണക്കുകളല്ല, സത്യമായവയാണ് പുറത്തുവിട്ടത്, അലോസരപെട്ടിട്ട് കാര്യമില്ല; കുഞ്ചാക്കോ ബോബനെതിരെ ഫിയോക്ക്

ഒടുവിൽ ആ ദിവസം വന്നെത്തി, രാജാവ് വന്നു; കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ പരിശീലകൻ ചുമതലയേറ്റു; ആരാധകർ ഹാപ്പി