സെറ്റില്‍ പലപ്പോഴും ചാര്‍മിളയുടെ അഹങ്കാരം കണ്ടിട്ടുണ്ട്: ബാബു ഷാഹിര്‍

തമിഴില്‍ നിന്നാണ് നടി ചാര്‍മിള മലയാളത്തിലേക്ക് വരുന്നത്. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് ചാര്‍മിള മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കാബൂളിവാല, കേളി തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടുകയായിരുന്നു. നടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായ ചിത്രമായിരുന്നു കാബൂളിവാല.

കാബൂളിവാല സിനിമ ചെയ്യുമ്പോള്‍ നടിക്ക് വലിയ അഹങ്കാരമായിരുന്നു എന്ന് തുറന്ന് പറയുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജരായിരുന്ന ബാബു ഷാഹിര്‍. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ പിതാവായ ബാബു ഷാഹിര്‍ അക്കാലത്ത് മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ മാനേജരായിരുന്നു.

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ കാബൂളിവാല സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴായിരുന്നു അദ്ദേഹം് ചാര്‍മിളയെ കുറിച്ച് സംസാരിച്ചത്. മറ്റു നടിമാരില്‍ നിന്നൊന്നും ഉണ്ടാകാത്ത അനുഭവം തനിക്ക് നടിയില്‍ നിന്ന് ഉണ്ടായെന്നും അദ്ദേഹം പറയുന്നു.

ബാബു ഷാഹിറിന്റെ വാക്കുകള്‍

‘ഇന്നസെന്റ് ചേട്ടനും ജഗതിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ചാര്‍മിള ആയിരുന്നു നായിക. ഇവരെക്കൂടാതെ ശ്രീവിദ്യ, സോമേട്ടന്‍ തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. എന്റെ ഒരു അനുഭവം പറയുകയാണെങ്കില്‍, ചാര്‍മിള എന്ന കുട്ടിയുടെ അഹങ്കാരം ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

കാരണം ഒരു ആര്‍ട്ടിസ്റ്റിനോട് മേക്കപ്പ് ചെയ്ത എട്ട് മണിക്ക് ലൊക്കേഷനില്‍ എത്തണമെന്ന് പറഞ്ഞാല്‍ പദ്മിനി ചേച്ചി വരും, ശോഭന വരും, നാദിയ മൊയ്തു വരും പൂര്‍ണിമ ജയറാം വരും അംബിക വരും. എല്ലാവരും കറക്ട് ആയിട്ട് കൃത്യസമയത്തു വരും,’

ചാര്‍മിളയ്ക്ക് എട്ട് മണിക്ക് വരുന്ന എന്തിനാണ് കുറച്ചു വൈകിയാല്‍ എന്താണ് അങ്ങനെയൊക്കെയുള്ള സംസാരമാണ്. ആദ്യമായിട്ട് ഒരു നടിയുടെ ഭാഗത്ത് നിന്ന് എനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് ചാര്‍മിളയില്‍ നിന്നാണ്. തലക്കനം എന്ന് തന്നെ പറയാം. എന്തായാലും ആ കുട്ടി ഇപ്പോള്‍ ഫീല്‍ഡില്‍ ഇല്ല. ഔട്ടാണ്. അങ്ങനെയൊരു അനുഭവം എനിക്കുണ്ടായ സിനിമയാണ് കാബൂളിവാല,’

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി