'ജോജി പാവം, പനച്ചേല്‍ തറവാടിന്റെ തകര്‍ച്ചയ്ക്ക് കാരണം ബിന്‍സി...'; പൊലീസ് കേസ് വരെ ആക്കിയതിനെ കുറിച്ച് ബാബുരാജ്

പനച്ചേല്‍ തറവാടിന്റെ തകര്‍ച്ചയ്ക്ക് കാരണം ബിന്‍സി ആണെന്ന് ജോമോന്‍. ബാബുരാജ് പങ്കുവെച്ച രസകരമായ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫഹദിനും ബിന്‍സിയെ അവതരിപ്പിച്ച ഉണ്ണിമായക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബാബുരാജിന്റെ കുറിപ്പ്. എല്ലാത്തിനും കാരണം ബിന്‍സി ആണെന്ന് കുറിപ്പില്‍ പറയുന്നു.

ബാബുരാജിന്റെ കുറിപ്പ്:

ബിന്‍സി… പനച്ചേല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്‌സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍, വളരെ ചെറുപ്പത്തിലേ “അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി സ്ട്രിക്ട് ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ്.

ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യ ഗ്രേസി വീട് വിട്ടു പോയി, എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്.. ഇപ്പൊ അവസാനം എന്തായി…. സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി.എന്റെ അനിയന്‍ പാവമാണ്, മകന്‍ പോപ്പിയുടെ കാര്യത്തിലും പേടിയില്ലാതില്ല….

ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലാണ് ദിലീഷ് പോത്തന്‍ ഒരുക്കിയ ജോജി റിലീസായത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തില്‍ ബാബുരാജ് അവതരിപ്പിച്ച ജോമോന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.

Read more