ട്രെന്‍ഡിനൊപ്പം.. അപ്‌ഡേറ്റ്ഡ് ആയ മമ്മൂട്ടി; മൂന്ന് വര്‍ഷം തുടര്‍ച്ചയായി 50 കോടി നേട്ടം, ബോക്‌സ് ഓഫീസില്‍ അഴിഞ്ഞാട്ടം

തന്റെ സിനിമാ തിരഞ്ഞെടുപ്പുകളിലെ സെലക്ഷന്‍ കൊണ്ട് ഞെട്ടിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം പരീക്ഷണ ചിത്രങ്ങള്‍ ആയിരുന്നു. 2015 മുതല്‍ ഇങ്ങോട്ട് 2020 വരെയുള്ള മമ്മൂട്ടി സിനിമകള്‍ മിക്കതും തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. പിന്നാലെ 2021ല്‍ പുറത്തിറങ്ങിയ ‘ദ പ്രീസ്റ്റ്’, ‘വണ്‍’ എന്നീ സിനിമകള്‍ വിജയമായി.

പിന്നീട് ഇതുവരെ ഒന്നോ, രണ്ടോ സിനിമകള്‍ ഒഴിച്ച് തിയേറ്ററിലെത്തിയ മിക്ക മമ്മൂട്ടി സിനിമകളും ഹിറ്റും സൂപ്പര്‍ ഹിറ്റുമായി മാറി. ഈ വര്‍ഷം പുറത്തിറങ്ങിയ ‘ഭ്രമയുഗം’ സിനിമ 50 കോടി കടന്നതോടെ തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ 50 കോടി കളക്ഷന്‍ പിന്നിടുന്ന താരമായി മമ്മൂട്ടി മാറിയിരിക്കുകയാണ്. ആഗോളതലത്തില്‍ ഭ്രമയുഗം 50 കോടി കടന്നതോടെ മറ്റൊരു മലയാളി നടനും നേടാത്ത വമ്പന്‍ കലക്ഷന്‍ റെക്കോഡ് ആണ് മമ്മൂട്ടി നേടിയിരിക്കുന്നത്.

2022ല്‍ ഭീഷ്മപര്‍വ്വം എന്ന സിനിമയ്ക്കാണ് 50 കോടിയില്‍ അധികം കളക്ഷന്‍ മമ്മൂട്ടി നേടിയത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഇതുവരെ കണ്ടതില്‍ 3 വച്ചേറ്റവും സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. പ്രഖ്യാപനം മുതല്‍ ലഭിച്ച പ്രീ റിലീസ് ഹൈപ്പിനോട് നീതി പുലര്‍ത്തിയാണ് സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും പണം വാരിയത്. 85 കോടിയാണ് സിനിമ നേടിയത്.

2023ല്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആണ് മമ്മൂട്ടിയുടെ പണംവാരി ചിത്രം. 100 കോടി ക്ലബ്ബിലെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ ഇടം നേടിയ സിനിമ കൂടിയാണ്. ഒരു സാധാരണ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം ആകേണ്ടിയിരുന്ന സിനിമ മേക്കിംഗും മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ അഭിനയം കൊണ്ടുമാണ് വ്യത്യസ്തമായത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമ പൊലീസ് നടപടികളോട് നീതി പുലര്‍ത്തിയാണ് എത്തിയത് എന്നതും കൈയ്യടി നേടിയിരുന്നു.

2024ലെ ഹിറ്റ് സിനിമയായി ഭ്രമയുഗം മാറിക്കഴിഞ്ഞു. രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലെത്തിയ സിനിമയിലെ മമ്മൂട്ടിയുടെ ഗംഭീര പ്രകടനം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി കരിയറിലെ ഏറെ വ്യത്യസ്ത വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. മനുഷ്യന്റെ അധികാര മോഹവും അത്യാര്‍ത്തിയുമാണ് സിനിമ ചര്‍ച്ച ചെയ്തത്.

ഓരോ സിനിമയിലും കഥാപാത്രത്തിന് ആത്മാവ് നല്‍കുന്ന, ലോകത്തിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. കരിയറില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ സംഭവിച്ച താരം ഇന്നും സ്വയം തേച്ചു മിനുക്കി എടുത്താണ് ഓരോ കഥാപാത്രങ്ങള്‍ക്കും ജീവന്‍ നല്‍കുന്നത്. സൂപ്പര്‍താരപദവി അഴിച്ചുവെച്ച് പകര്‍ന്നാടുന്ന മമ്മൂട്ടിയാണ് സിനിമകളുടെ നെടുംതൂണ്‍. ഏറെ ബുദ്ധിമുട്ടുള്ള കഥാപാത്ര സൃഷ്ടിയെ പോലും വളരെ അനായാസമായാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രേക്ഷകരെ ഇപ്പോഴും താരത്തിലേക്ക് അടുപ്പിക്കുന്നത്.

Latest Stories

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

"മെസി കാണിച്ചത് മോശമായി പോയി, അദ്ദേഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു"; രൂക്ഷ വിമർശനവുമായി അമേരിക്കൻ താരം

അവിശ്വാസത്തിന്റെ പടവില്‍ വീണ്ടും ബിരേണ്‍ സിങ്; ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?