റഹ്മാൻ വീണ്ടും നായകനായെത്തുന്നു; ഒമർ ലുലുവിന്റെ 'ബാഡ് ബോയ്സ്' ടീസർ പുറത്ത്

ഒരിടവേളയ്ക്ക് ശേഷം റഹ്മാൻ വീണ്ടും നായകനായി മലയാളത്തിലേക്ക്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ബാഡ് ബോയ്സ്’ എന്ന ചിത്രത്തിലാണ് റഹ്മാൻ നായകനായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഷീലു എബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.

ഫാമിലി എന്റർടൈനർ ഴോൺറെയിലാണ് ചിത്രമൊരുങ്ങുന്നത്. ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സാരംഗ് ജയപ്രകാശ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം ആൽബി.

Read more

മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ്: വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ
ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.