‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന പുതിയ സിനിമയുമായി വീണ്ടും മറ്റൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഇതുവരെ തിയേറ്ററുകളില്‍ എത്തിയ അക്ഷയ്‌യുടെ എല്ലാ സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. അതുകൊണ്ട് തന്നെ അടുത്ത സിനിമ അതീവ ജാഗ്രതയോടെയാണ് അക്ഷയ് ഒരുക്കാന്‍ പോകുന്നത്. ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമ ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയാന്‍ ഒരു കാണമുണ്ട്. സിനിമയില്‍ ഒരു പ്രധാന താരമായി മലയാളി താരം പൃഥ്വിരാജ് വേഷമിടുന്നു എന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
‘ബഡേമിയാന്‍’, ‘ഛോട്ടേ മിയാന്‍’ എന്നീ ടൈറ്റില്‍ കഥാപാത്രങ്ങളായി അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും വേഷമിടുന്ന സിനിമയില്‍ കബീര്‍ എന്നൊരു പ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുക. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് പൃഥ്വിരാജ് എത്തുക. ഗൂഢമായൊരു ലുക്ക് ആണ് ക്യാരക്ടര്‍ പോസ്റ്ററിലും കാണാനാവുക. ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.
”ബഡേമിയാന്‍ ഛോട്ടേ മിയാന്‍ ഫാമിലി വലുതായി കൊണ്ടിരിക്കുകയാണ്. ക്രേസി ആക്ഷന്‍ റോളര്‍കോസ്റ്ററിലേക്ക് സ്വാഗതം, ലെറ്റ്‌സ് റോക്ക് ഇറ്റ് ബഡ്ഡി” എന്നാണ് പൃഥ്വിരാജിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചിരിക്കുന്നത്. അലി അബ്ബാസ് സഫര്‍ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് ബഡേമിയാന്‍ ഛോട്ടേ മിയാന്‍. സംവിധായകനും പൃഥ്വിരാജിനെ വാനോളം ഉയര്‍ത്തിയാണ് സംസാരിക്കുന്നത്. ”സൂപ്പര്‍ ടാലന്റഡ് ആയ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഈ ആക്ഷന്‍ എന്റര്‍ടെയ്‌നറില്‍ ഇത്തരമൊരു പവര്‍ഹൗസ് പെര്‍ഫോമര്‍ ഉണ്ടാകും എന്നത് അതിശകരമായ അനുഭവമായിരിക്കും” എന്നാണ് അലി അബ്ബാസ് പറയുന്നത്.
പൃഥ്വിരാജിന്റെ മൂന്നാം ബോളിവുഡ് അങ്കമാണ് ‘ബഡേമിയാന്‍ ഛോട്ടേ മിയാന്‍’. ‘അയ്യ’ എന്ന സിനിമയിലൂടെ 2012ല്‍ ആണ് പൃഥ്വിരാജ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൂര്യ ഐയ്യര്‍ എന്ന കഥാപാത്രമായാണ് സിനിമയില്‍ പൃഥ്വിരാജ് വേഷമിട്ടത്. റാണി മുഖര്‍ജി ആണ് സിനിമയില്‍ നായികയായത്. എന്നാല്‍ അയ്യ പൃഥ്വിരാജിന്റെ കരിയറില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടു വന്നില്ല. ചിത്രം പരാജയമായിരുന്നു. 2017ല്‍ എത്തിയ ‘നാം ശബ്‌ന’ എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍ മുഖം കാണിച്ചത്. എന്നാല്‍ ഈ സിനിമയിലൂടെയും താരത്തിന് ബോളിവുഡില്‍ തിളങ്ങാനായില്ല. അതുകൊണ്ട് തന്നെ തന്റെ മൂന്നാമത്തെ ബോളിവുഡ് സിനിമയ്ക്ക് കംപ്ലീറ്റ് എഫേര്‍ട്ടും താരം നല്‍കുമെന്നത് തീര്‍ച്ചയാണ്. അടുത്ത വര്‍ഷം ക്രിസ്മസ് റിലീസ് ആയി സിനിമ തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലായാണ് സിനിമ എത്തുക.
Read more
അതേസമയം, മലയാള സിനിമയില്‍ ഇന്ന് ഓള്‍റൗണ്ടര്‍ ആണ് പൃഥ്വിരാജ്. ആക്ഷന്‍-റോമാന്റിക് ഹീറോയായും സംവിധായകനായും നിര്‍മ്മാതാവായും, ഗായകനായും, ഡിസ്ട്രിബ്യൂട്ടര്‍ ആയും പൃഥ്വിരാജ് മലയാള സിനിമയില്‍ തിളങ്ങുകയാണ്. 40 വയസിന് ശേഷം ആയിരിക്കും തന്റെ കരിയറിന്റെ ഏറ്റവും ഇന്ററസ്റ്റിംഗ് ഫേസ് തുടങ്ങുന്നത് എന്ന് പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അന്ന് ആരും അത് വിശ്വസിച്ചിരുന്നില്ല.. എന്നാല്‍ ഇന്ന് ആ വാക്കുകള്‍ സത്യമായി മാറുകയാണ്. ഇനി വരാനിരിക്കുന്ന എല്ലാ പൃഥ്വിരാജ് സിനിമകള്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്. കാപ്പ, ആടുജീവിതം, കാളിയന്‍, വിലയത്ത് ബുദ്ധ, കറാച്ചി 31, ഇതിനോട് ഒപ്പം തന്നെ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം വരുന്ന സലാര്‍, പിന്നെ നടന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങുന്ന എമ്പുരാന്‍, അതോടെ ഒപ്പം തന്നെ ഇന്ത്യയിലെ തന്നെ ഒരു വലിയ പ്രൊഡക്ഷന്‍ ഹൗസ് ആയ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ‘ടൈസണ്‍’ എന്ന സിനിമ സംവിധാനം ചെയ്യാനും ഒരുങ്ങുകയാണ് പൃഥ്വിരാജ്.