ഈ നമ്പര്‍ അറിയാവുന്നവരുണ്ടെങ്കില്‍ എന്നെ അറിയിക്കുക, ഞാന്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ് ;അഭ്യര്‍ത്ഥനയുമായി ബാദുഷ

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവാണെന്ന പേരില്‍ ചലച്ചിത്ര താരത്തെ വിളിച്ച് മോശമായി സംസാരിച്ചയാളെ തിരിച്ചറിയാന്‍ സോഷ്യല്‍ മീഡിയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

ഫെയ്‌സ്ബുക്ക് പോസ്റ്റ്
സുഹൃത്തുക്കളേ,
കേരളത്തില്‍ സിനിമ ഷൂട്ടിങ് അനുമതി വന്നതിന്റെ അടിസ്ഥാനത്തില്‍ പീരുമേടില്‍ എന്റെ നിര്‍മാണത്തിലുള്ള പുതിയ ചിത്രം വിരുന്നിന്റെ ചിത്രീകരണം തുടങ്ങിയിരുന്നു. കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ തമിഴിലെ ആക്ഷന്‍ കിംങ് അര്‍ജ്ജുന്‍ നായകനായ ചിത്രം നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഞാനും പ്രിയ സുഹൃത്ത് അഡ്വ.ഗിരീഷ് നെയ്യാറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെ തിരുവനന്തപുരത്തുള്ള ഒരു ചലച്ചിത്ര താരത്തെ എന്റെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വ്യാജേന ഒരാള്‍ വിളിക്കുകയും, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിന്റെ പേരില്‍ സംസാരിക്കുകയും വളരെ മോശമായ രീതിയില്‍ അവരോട് അവതരിപ്പിക്കുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് സംശയം തോന്നിയ താരം ഉടനെ എന്നെ ബന്ധപ്പെടുകയും വിളിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു. 8943077282 എന്ന നമ്പറില്‍ നിന്നാണ് ഇയാള്‍ വിളിച്ചിരിക്കുന്നത്.ഈ വ്യാജ നമ്പറില്‍ True Caller കാണിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് മങ്കര എന്ന രീതിയിലാണ്. സിനിമ മേഖലയില്‍ അങ്ങനെ ഒരാള്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ ഉള്ളതായി എനിക്ക് അറിവില്ല.

മാത്രവുമല്ല നിലവില്‍ ഈ നമ്പര്‍ സ്വിച്ച്ഓഫുമാണ്. ആയതു കൊണ്ട് ഈ വ്യാജനെതിരേ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്.
സത്യത്തില്‍ അങ്ങനെ ഒരു നമ്പറിലുള്ള ആളോ മറ്റ് തരത്തിലുള്ള കാര്യങ്ങളോ എന്റെ സെറ്റില്‍ ഇല്ല. ഇത്തരത്തിലുള്ള വ്യാജ അറിയിപ്പുകളോ മറ്റ് ഫോണോ വന്നാല്‍ എന്റെയോ, സംവിധായകന്റേയോ അറിവോടെയല്ലന്നും, ഇതില്‍ ഞങ്ങള്‍ക്ക് പങ്കിലെന്നും അറിയിക്കുന്നു. മേല്‍ കാണിച്ചിരിക്കുന്ന നമ്പര്‍ ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ തീര്‍ച്ചയായും എന്നെ നേരിട്ടോ വാട്‌സപ്പിലൂടെയോ അറിയിക്കുക.
എന്ന്
സ്വന്തം,
ബാദുഷ

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം