പത്താന്‍ ഇപ്പോള്‍ തന്നെ വമ്പന്‍ ദുരന്തം, ബജ്രംഗ് ദളിന് ഇത്ര ബോധമില്ലേ ഇതിനെതിരെ പ്രതിഷേധിക്കാന്‍: കെ.ആര്‍.കെ

ഷാരൂഖ് ചിത്രം പത്താനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്. ചിത്രത്തില്‍ ദീപിക പദുകോണ്‍ കാവി ബിക്കിനി അണിഞ്ഞു കൊണ്ട് അഭിനിച്ച ബേശരം രംഗ് എന്ന ഗാനരംഗം പുറത്തുവന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും തുടക്കം.

രാജ്യമെമ്പാടുമുയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന് ചിത്രത്തിന് സെന്‍സര്‍ബോര്ഡ് ചില കട്ടുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. എങ്കിലും അങ്ങനെയും പ്രതിഷേധം അവസാനിച്ചില്ല. ഇപ്പോഴിതാ ജനുവരി 25ന് തീയേറ്ററുകളിലെത്തുന്ന സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ബജ്രംഗ് ദള്‍.

ബജ്രംഗ് ദളിന്റെ ഭീഷണിയ്‌ക്കെതിരെ ബോളിവുഡിലെ പലപ്രമുഖരും സോഷ്യല്‍മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതുസംബന്ധിച്ച വിവാദനായകന്‍ കമാല്‍ ആര്‍ ഖാന്റെ പ്രസ്താവനയാണ് വൈറലാകുന്നത്.

റിലീസിന് മുമ്പേ തന്നെ പത്താന്‍ ഒരു വന്‍ദുരന്തമാണ്. പിന്നെ എന്തിനാണ് ബജ് രംഗ് ദള്‍ പ്രതിഷേധിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ഇവര്‍ക്ക് വിവരമില്ലേ എന്നാണ് കെ ആര്‍കെയുടെ ചോദ്യം.

2020ല്‍ തുടങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു. മൂംബൈ,ദുബായ്, സ്‌പെയിന്‍,ഇറ്റലി, ഫ്രാന്‍സ്,റഷ്യ, തുര്‍ക്കി എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ആദിത്യ ചോപ്ര നിര്‍മിക്കുന്ന ചിത്രം സിദ്ധാര്‍ഥ് ആനന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം