ഞാന്‍ വിഷമിച്ചാല്‍ അവരും വിഷമിക്കും; മനുഷ്യനേക്കാള്‍ നല്ലത് നായകളെന്ന് ബാല

നടന്‍ ബാലയുടെ മൃഗ സ്‌നേഹം പ്രസിദ്ധമാണ്. ഇപ്പോഴിതാ, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സില്‍ തന്റെ മൃഗ സ്‌നേഹത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് ബാല. മനുഷ്യനേക്കാള്‍ നല്ലത് നായകളാണെന്നാണ് ബാല പറയുന്നത്.

‘മനുഷ്യനേക്കാള്‍ നല്ലത് നായ്ക്കളാണ്. ഞാന്‍ വിഷമിച്ചാല്‍ എന്റെ നായക്കുട്ടി എന്റെ കാലിന്റെ ചുവട്ടില്‍ വന്നിരിക്കും. നീ വിഷമിക്കാന്‍ പാടില്ലെന്ന് പറയുന്ന പോലെ. ഞാന്‍ പടം കാണാന്‍ പോയാല്‍ എന്റൊപ്പം വന്ന് നിന്ന് പടം കാണും. രജനികാന്തിന്റെ പടമാണ് അവര്‍ക്ക് ഇഷ്ടം. എനിക്കൊരു ബീഗിള്‍ ഇനത്തില്‍ പെട്ട നായയുണ്ട്,’

ഞാന്‍ ഭക്ഷണം കഴിച്ചിലെങ്കില്‍ അത് കഴിക്കില്ല. ഞാന്‍ വിഷമിച്ചാല്‍ അവരും വിഷമിക്കും. ഞാന്‍ ചിരിച്ചാല്‍ ഭയങ്കരമായിട്ട് ഓടും. ലാലേട്ടന്‍ സിനിമകളൊക്കെ ഞങ്ങള്‍ ഒന്നിച്ചിരുന്ന് കാണും. മനുഷ്യനേക്കാള്‍ നല്ലത് നായകള്‍ തന്നെയാണ്,’ ബാല പറഞ്ഞു.

അതേസമയം, ബാല വീണ്ടും സിനിമയില്‍ സജീവമായി തുടങ്ങിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ നായക വേഷത്തിലെത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ബാല എത്തിയിരുന്നു. ഈ സിനിമ വിജയമായിരുന്നു.

അതിനിടെ സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. സംഭവം ചര്‍ച്ചയായതോടെ ഉണ്ണി മുകുന്ദന്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം