'വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്, പക്ഷേ അത് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല'; എലിസബത്ത് പറഞ്ഞത്.. ചര്‍ച്ചയാകുന്നു

താനും എലിസബത്തും വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ബാല ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബാലയും എലിസബത്തും വിവാഹിതരായത്. ഇന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് തങ്ങള്‍ വേര്‍പിരിഞ്ഞതിനെ കുറിച്ച് ബാല പറഞ്ഞത്. താന്‍ രണ്ട് പ്രവശ്യവും കുടുംബജീവിതത്തില്‍ തോറ്റു എന്നാണ് നടന്‍ പറയുന്നത്.

ഇതിനിടെ എലിസബത്തിന്റെ മുമ്പുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു മോട്ടിവേഷണല്‍ വീഡിയോ ആയാണ് താരം പങ്കുവച്ചത്. ലൈഫ് വളരെ ചെറുതല്ലേ. അപ്പോള്‍ അത് മാക്‌സിമം എന്‍ജോയ് ചെയ്യുക. മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്തു കൊടുക്കുക. നമ്മളെ വേണ്ട എന്ന് പറഞ്ഞവരെ കൊണ്ടും, കൊള്ളില്ലെന്ന് പറഞ്ഞവരെയും കൊണ്ട് തിരുത്തി പറയിക്കുക.

നൂറുപേര്‍ പറഞ്ഞു തനിക്കത് പറ്റില്ല എന്ന്, അതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് വിഷമിച്ചിരിക്കുകയല്ല വേണ്ടത്. നമ്മള്‍ പുതിയ പുതിയ സാദ്ധ്യതകള്‍ കണ്ടെത്തി മുമ്പോട്ട് പോകാന്‍ നോക്കുക. ബാക്കി ഉള്ളവര്‍ എന്തും പറഞ്ഞോട്ടെ നമ്മള്‍ ഒരിക്കലും തളരാന്‍ പാടില്ല. താനൊക്കെ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു.

എല്ലാത്തിനോടും പേടി ആയിരുന്നു. വിക്കലോടെയാണ് സംസാരിച്ചിരുന്നത്. ഇപ്പോഴും ആ ചെറിയ വിക്കല്‍ സംസാരിക്കുമ്പോള്‍ ഒക്കെയും ഉണ്ട്. അത് നോര്‍മല്‍ ആണ് പക്ഷെ ഇപ്പൊ കുറഞ്ഞു. പല ഇടത്ത് നിന്നും ഈ ഒരു കാരണം കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ടു. എന്നാല്‍ പിന്നെയാണ് ഞാന്‍ ഷട്ടില്‍ കളിയ്ക്കാന്‍ തുടങ്ങിയത്.

അങ്ങനെ സ്റ്റേറ്റ് ലെവലില്‍ നിന്നും സമ്മാനങ്ങള്‍ കിട്ടി. ഒന്നിനും കൊള്ളാത്ത തനിക്ക് സ്റ്റേറ്റ് ലെവലില്‍ സമ്മാനങ്ങള്‍ കിട്ടി എന്നായി.അതുകഴിഞ്ഞാണ് എംബിബിഎസ് നേടുന്നത്. തന്റെ ജീവിതത്തില്‍ വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ താന്‍ അത് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എലിസബത്ത് പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം