ഞാന്‍ ഇന്നൊരു സ്‌പെഷ്യല്‍ ആളെ കണ്ടു, സിനിമയില്‍ കാണുന്നത്‌ പോലെ തന്നെ..; വീഡിയോയുമായി എലിസബത്ത്

സുരേഷ് ഗോപിയെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ബാലയുടെ ഭാര്യ എലിസബത്ത്. സോഷ്യല്‍ മീഡിയയില്‍ എലിസബത്ത് പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗുരുവായൂരില്‍ പോയപ്പോഴാണ് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന സുരേഷ് ഗോപിയെ എലിസബത്ത് കണ്ടത്.

സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ കാണുന്നതു പോലെ തന്നെയുണ്ടെന്നാണ് എലിസബത്ത് പറയുന്നത്. ”ഇന്ന് ഗുരുവായൂര്‍ പോയിരുന്നു. ഒരു ആവശ്യത്തിന് പോയതാണ്. അപ്പോള്‍ ഒരു സ്പെഷല്‍ ആളിനെ കണ്ടു.”

”സുരേഷ് ഗോപി ചേട്ടനെ ആണ് ഞാന്‍ കണ്ടത്. അദ്ദേഹം ഇലക്ഷന്‍ പ്രചാരണത്തിന് വേണ്ടി പോകുമ്പോള്‍ റോഡില്‍ വച്ചാണ് കണ്ടത്. എനിക്ക് കാണാന്‍ ഭയങ്കര ആഗ്രഹം ഉള്ള മനുഷ്യനാണ്. നേരിട്ട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. സിനിമയില്‍ കാണുന്നതു പോലെ തന്നെയാണ് നേരിട്ട് കാണാന്‍.”

”കമ്മിഷണര്‍ സിനിമയിലെ ബിജിഎമ്മും ചേര്‍ത്ത് വീഡിയോ കാണുമ്പൊള്‍ കാണാന്‍ നല്ല രസമുണ്ട്” എന്നാണ് വീഡിയോയില്‍ എലിസബത്ത് പറയുന്നത്. അതേസമയം, എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും ഭര്‍ത്താവ് ബാലയുമായി എലിസബത്ത് അകന്നു കഴിയുകയാണ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍