ടൊവീനോയുമായുള്ള ഒരു 50 കോടി ഡീല്‍; കുറിപ്പുമായി ബാലാജി ശര്‍മ

നടന്‍ ബാലാജി ശര്‍മ ഒരു ഭാഗ്യതാരമാണ് എന്ന് തന്നെ പറയാം. കാരണം കോടികള്‍ നേടി വിജയമായ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ബാലാജി ശര്‍മ്മയും അഭിനയിച്ചിട്ടുണ്ടായിരിക്കും. പ്രത്യേകിച്ച് 50 കോടി നേടിയ ചിത്രങ്ങളുടെ പട്ടിയ നോക്കിയാല്‍. ഇപ്പോഴിതാ ബാലാജി ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഫോറന്‍സികും വിജയ കുതിപ്പിലാണ്. “ചേട്ടാ നിങ്ങള് നിങ്ങളുടെ പേര് കാത്തു… ഇതും 50 കോടി പടമാകും” എന്ന് നടന്‍ ടൊവീനോ തന്നെ ബാലാജിയെ വിളിച്ച് അറിയിച്ചു. ബാലാജി തന്നെയാണ് കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ബാലാജി ശര്‍മ്മയുടെ കുറിപ്പ്….

ടൊവീനോ, ഒരു 50 കോടി ഡീല്‍

ഫോറന്‍സിക് ആടി തിമിര്‍ത്തു മുന്നേറുമ്പോള്‍, അതുകണ്ടിട്ട് ടൊവിയെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല .. രണ്ട് തവണ വിളിച്ചിട്ടും എടുക്കാതിരുന്നപ്പോള്‍ ആ ശ്രമം ഉപേക്ഷിച്ച മാത്രയില്‍ അതാ ടൊവി ഇങ്ങോട്ടു വിളിക്കുന്നു ! എടുത്തു അങ്ങോട്ട് നല്ല വാക്കു പറയുന്നതിന് മുന്‍പേ തന്നെ ടൊവി, “ചേട്ടാ …. നിങ്ങള്‍ നിങ്ങളുടെ പേര് കാത്തു …!”

ഞാന്‍: പേരോ .. എന്താ ., എങ്ങനെ ?

ടൊവി : ഈ പടവും 50 കോടി കലക്ട് ചെയ്യാന്‍ സാധ്യത ഉണ്ട്.

അപ്പോള്‍ അന്തം വിട്ട ഞാന്‍ : അതും ഞാന്‍ പേര് കാത്തു എന്ന് പറയുന്നതിലും തമ്മില്‍??

ടൊവി ചിരിച്ചു കൊണ്ട് പറഞ്ഞു: ഒരു കാലത്തു 50 കോടിയില്‍ കൂടുതല്‍ കല്ക്ട് ചെയ്ത പടങ്ങളിലെ നിറസാന്നിധ്യമായിരുന്നല്ലോ താങ്കള്‍ അപ്പോള്‍ ആ പേര് നിലനിര്‍ത്തി. ചിന്തിച്ചപ്പോള്‍ ശരിയാ … ദൃശ്യം മുതല്‍ അങ്ങോട്ട് അമര്‍ അക്ബര്‍, എന്ന് നിന്റെ മൊയ്ദീന്‍ , ഒപ്പം , ഗ്രേറ്റ് ഫാദര്‍ എന്തിനു സൂപ്പര്‍ ഹിറ്റ് ആയ മെക്‌സിക്കന്‍ അപാരത തുടങ്ങി ഒരു പാട് ചിത്രങ്ങളില്‍ ചെറിയ സാന്നിധ്യം എന്റെയും ഉണ്ടായിരുന്നു … ഇപ്പോള്‍ ഫോറന്‍സിക്കില്‍ ഒരു ഡോക്ടറുടെ വേഷത്തില്‍ എന്റെ സാന്നിധ്യം ഉണ്ട് .

മെക്‌സിക്കന്‍ അപാരതയുടെ ഷൂട്ട് നടക്കുമ്പോള്‍ തമാശയായി ടൊവി പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്.. “നിങ്ങള്‍ ഉള്ളത് കൊണ്ട് പടം 50 കോടി അടിച്ചാല്‍ എന്റെ സമയം മാറും” … ശരിയാ പടം സൂപ്പര്‍ ഹിറ്റ് ആയി ടൊവി സ്റ്റാര്‍ ആയി ..

“ചേട്ടാ നിങ്ങളെന്താ ഡബ്ബ് ചെയ്യാത്തെ ? ” ടൊവിയുടെ ചോദ്യം കേട്ടപ്പോള്‍ ചിന്തയില്‍ നിന്നു ഉണര്‍ന്ന ഞാന്‍ “അത് അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ തിരക്കായിരുന്നു . പിന്നെ ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ അവര്‍ റിലീസ് ചെയ്തതിന്റെ തിരക്കിലും … ആദ്യമായിട്ടാ വേറൊരു ശബ്ദം ..പിന്നെ ചെറിയ റോള്‍ ആയതു കൊണ്ടാകാം ..”

ടൊവി: അപ്പോള്‍ ഇനിയും പേര് നിലനിര്‍ത്താന്‍ സാധിക്കട്ടെ

ഞാന്‍: അതെ ഇനി വലിയ കാരക്ടര്‍ കിട്ടിയാലേ 50 കോടിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കു കേട്ടോ അതുകേട്ട് ചിരിച്ചു കൊണ്ട് ടൊവി ഫോണ്‍ കട്ട് ചെയ്തു .

ടൊവിനോ എന്ന മനുഷ്യന്‍ സിംപിള്‍ ആണ്. പക്ഷേ ടൊവി എന്ന ആക്ടര്‍ പവര്‍ഫുള്‍ ആണ്. ദീര്‍ഘ വീക്ഷണമുള്ള കലാകാരനാണ് ടൊവി . എന്ന് നിന്റെ മൊയ്ദീന്‍ ഷൂട്ട് ചെയുന്ന സമയത്തു ഒരുപാടു പേര് നെഗറ്റീവ്‌സ് പറഞ്ഞപ്പോള്‍ ടൊവി ആത്മവിശ്വാസത്തോടെ പറയുന്നത് എപ്പോഴും ഓര്‍മിക്കും, “ഇതു ഒരു നല്ല പരിപാടിയായിരിക്കും … ഒരു ക്ലാസി ഹിറ്റ് ആയിരിക്കും !”. സംഭവം കാലം തെളിയിച്ച സത്യം .. അതു പോലെ ഒരുപാടു റോളുകള്‍ തേടി വന്നപ്പോഴും തനിക്കു ഇഷ്ടമല്ലാത്തതിന് നോ പറയാന്‍ ടോവി വിമുഖത കാണിച്ചിരുന്നില്ല . അതാണ് ക്വാളിറ്റി. പിന്നെ അന്നത്തെ ടൊവിക്കു ഇപ്പോഴും ഒരു മാറ്റവുമില്ല … അപ്പോള്‍ എല്ലാ ഭാവുകങ്ങളും …ടൊവിനോ തോമസ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം