അതിര് വിട്ട് ആവേശം, ബാലയ്യയെ കണ്ട് സ്‌ക്രീനിന് തീയിട്ട് ആരാധകര്‍; വീഡിയോ

ആരാധകരുടെ ആവേശം അതിര് വിട്ടപ്പോള്‍ തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം വീര സിംഹ റെഡ്ഡിയുടെ പ്രദര്‍ശനം അമേരിക്കയിലെ ഒരു തീയേറ്റര്‍ നിര്‍ത്തിവെച്ചത് വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. ‘വീര സിംഹ റെഡ്ഡി’യുടെ പ്രദര്‍ശനത്തിനിടയില്‍ ആവേശം കൊണ്ട് ആരാധകര്‍ സ്‌ക്രീനിന് തീയിട്ടു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം നടന്നത്. സ്‌ക്രീനിന് തീ പടരുന്നതും ഇതിനെത്തുടര്‍ന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നവരെ വേ?ഗം ഒഴിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

അതേസമയം വീര സിംഹ റെഡ്ഡിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രം ‘പുഷ്പ’ നിര്‍മ്മതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിച്ചത്.
ശ്രുതി ഹാസന്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഴുത്തുകാരന്‍ സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

റിഷി പഞ്ചാബി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.പ്രശസ്ത ദേശീയ അവാര്‍ഡ് ജേതാവായ ക്രാഫ്റ്റ്സ്മാന്‍ നവിന്‍ നൂലി എഡിറ്റിംഗും എ എസ് പ്രകാശ് പ്രൊഡക്ഷന്‍ ഡിസൈനറും നിര്‍വ്വഹിക്കുന്നു. രാം-ലക്ഷ്മണ്‍ ജോഡിയും വെങ്കട്ടും ചേര്‍ന്ന് സംഘട്ടനം ഒരുക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ചന്തു രവിപതിയാണ്

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍