നന്ദമൂരി ബാലയ്യയ്‌ക്കൊപ്പം അഭിനയിക്കാനില്ല; ഒടുവില്‍ സൊനാക്ഷിയേക്കാള്‍ പ്രായം കുറഞ്ഞ നായികയെ കണ്ടെത്തി

കരിയറിലെ 108 മത്തെ സിനിമ ഒരുക്കുന്ന തിരക്കിലാണ് നന്ദമൂരി ബാലയ്യയും സംവിധായകനായ അനില്‍ കവിപുഡിയും. സിനിമയിലേക്ക് ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയെ നായിക ആക്കാന്‍ ശ്രമം നടന്നിരുന്നു.

പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടതിനാല്‍ ഇനി സോനാക്ഷിയെ പരിഗണിക്കുന്നില്ലെന്നാണ് പുതിയ വിവരം. പകരം തെലുങ്ക് നടി പ്രിയങ്ക ജവാല്‍ക്കറെ നായിക ആക്കാനാണത്രെ സംവിധായകന്‍ ശ്രമിക്കുന്നത്. 62 വയസ്സുകാരനായ ബാലയ്യയ്ക്ക് നായികയായാണ് 30 കാരിയായ പ്രിയങ്കയെ പരിഗണിക്കുന്നത്.

അതേസമയം, പായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണമെന്ന നടന്റെ പിടിവാശി സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വലിയ ചര്‍ച്ച ആയിട്ടുണ്ട്. ആരാധകര്‍ പോലും ഇക്കാര്യത്തില്‍ നടന് അല്‍പ്പം എതിരാണെന്ന് തന്നെയാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബാലയ്യയുടെ മകളുടെ വേഷമാണോ നടി ചെയ്യുകയെന്ന് വ്യക്തമല്ല.

ഇക്കാര്യത്തില്‍ അടുത്ത് തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. നേരത്തെ നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ ബാലയ്യയുടെ നായിക ആയി അഭിനയിച്ചിട്ടുണ്ട്. തന്റെ പ്രായത്തെക്കുറിച്ച് പറയുന്നത് ഇഷ്ടമല്ലാത്ത നടനാണ് ബാലയ്യ.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്