പത്തു വര്‍ഷം, ബാംഗളൂര്‍ ഡെയ്‌സ് മുതല്‍ ആര്‍ഡിഎക്‌സ് വരെ ആറു സിനിമകള്‍; 300 കോടിയുടെ കിലുക്കം; ഹിറ്റുകളുമായി വീക്കന്റ്ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ പടയോട്ടം; നിര്‍മാതാക്കളിലെ 'നായിക' സോഫിയ പോള്‍

എല്ലാ കാലത്തും സിനിമ എന്നത് കേവലമൊരു കല എന്നതിലുപരി ഒരു ബിസിനസ്സ് കൂടിയാണ്. ഇന്ത്യൻ സിനിമകളുടെ ചരിത്രമെടുത്തു നോക്കിയാൽ ആർട്ട് സിനിമകൾ, സിനിമയെ ഗൌരവമായി കാണുന്ന പ്രേക്ഷകരോടാണ് ഏറ്റവും കൂടുതൽ സംവദിച്ചിട്ടുള്ളത്. അതേ സമയം ജനപ്രിയ സിനിമകൾ എന്ന് വിളിക്കപ്പെടുന്ന കൊമേഴ്സ്യൽ സിനിമകളാണ് സിനിമാ വ്യവസായത്തെ എല്ലാകാലത്തും പിടിച്ചുനിർത്തുന്നത്. കുടുംബവുമൊത്ത് തിയേറ്ററിൽ സിനിമ കാണാൻ പോവുക എന്നൊരു സിനിമാ സംസ്കാരം രൂപപ്പെടുത്തിയെടുത്തതിൽ ജനപ്രിയ സിനിമകൾക്കുള്ള പങ്ക് വളരെ വലുതാണ്.

സിനിമ ഒരുപാട് പേർക്ക് ഉപജീവന മാർഗമാണ്. അതുകൊണ്ട് തന്നെയാണ് സിനിമയിൽ ആളുകൾ കാശ് ഇറക്കുന്നതും ഒരു ബിസിനസായി സിനിമയെ കാണുന്നതും. മലയാള സിനിമയിൽ അത്തരത്തിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചകളിൽ ഇടം പിടിച്ച രണ്ട് പേരുകളാണ് സോഫിയ പോളും വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സും. പത്ത് വർഷം, ആറ് സിനിമകൾ 300 കോടിയിലേറെ വിറ്റുവരവുകൾ. അതിശയകരമാണ്   വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഈ പടയോട്ടം.

ഇത് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത്തെ വർഷമാണ്.  ബാംഗളൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി,  ആർ ഡി എക്സ് എന്നീ ആറ് സിനിമകളാണ് ഇതുവരെ വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ പുറത്തിറങ്ങിയത്.

ദുൽഖർ സൽമാൻ, നസ്രിയ നാസിം, നിവിൻ പോളി, ഫഹദ് ഫാസിൽ എന്നീ യുവ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ സിനിമയാണ് ബാംഗളൂർ ഡേയ്സ്. അതായിരുന്നു വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭം. 8 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം 45 കോടി രൂപയാണ് ബോക്സ് ഓഫീസ് കളക്ഷൻ നേടിയത്.കൂടാതെ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്നതിലും ചിത്രം വിജയച്ചിരുന്നു. മലയാളത്തിന്റെ നവ ഭാവുകത്വ പരിണാമത്തിലെ ഒരു പ്രധാന സിനിമ തന്നെയായിരുന്നു ബാംഗളൂർ ഡേയ്സ്.

കൊമേഴ്സ്യൽ സിനിമയായ ബാംഗളൂർ ഡേയ്സിന് ശേഷം 2016 ൽ ഡോ ബിജുകുമാർ ദാമോദരൻ സംവിധാനം ചെയ്ത ‘കാട് പൂക്കുന്ന നേരം’ എന്ന സിനിമയുമായാണ് വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് പിന്നീട് നിർമ്മാണ രംഗത്തേക്ക് വന്നത്. ഡോ. ബിജുവിന്റെ സിനിമാ ജീവിതത്തിലെ ഒരു സുപ്രധാന അദ്ധ്യായമാണ് ‘കാട് പൂക്കൂന നേരം’ ചിത്രം മോൺട്രിയൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

അടുത്ത വർഷം മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന സിനിമയാണ്  വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്നത്. 14 കോടി രൂപയാണ് റിലീസ് ചെയ്ത് ആദ്യത്തെ ആഴ്ചയിൽ സിനിമ വാരിക്കൂട്ടിയത്. 38 കോടി രൂപ നേടി വമ്പൻ കളക്ഷനാണ് ചിത്രം  കൈവരിച്ചത്.

2018 ൽ ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റർ ചിത്രമാണ് ‘പടയോട്ടം’ താരതമ്യേന വളരെ കുറച്ച് വിറ്റ് വരവ് മാത്രമേ ചിത്രത്തിന് ബോക്സ് ഓഫീസിൽ കൈവരിക്കാൻ സാധിച്ചൊള്ളൂ.

എന്നാൽ കോവിഡിന് ശേഷം, 2021 ൽ ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ  ചിത്രമായിരുന്നു മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ മൂവി എന്ന ടാഗ് ലൈനോട് കൂടി വന്ന സിനിമ ഓ. ടി. ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴിയാണ് റിലീസ് ചെയ്തത്. 20 കോടി ബഡ്ജറ്റിൽ നിർമ്മിച്ച സിനിമ 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സിന് വിറ്റത്. സാമ്പത്തികമായി വൻ വിജയം തന്നെയായിരുന്നു ചിത്രം. കൂടാതെ നിരവധി നിരൂപക പ്രശംസകളും ചിത്രത്തിന് ലഭിച്ചിരുന്നു.

വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഷൈൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഗതനായ നാഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ. ഡി. എക്സ് .  ചിത്രം  നിറഞ്ഞ സദസുകളിൽ ഇപ്പോഴും  ഓടികൊണ്ടിരിക്കുകയാണ്. 8 കോടി ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം ഇതുവരെ 80 കോടി രൂപയാണ് നേടിയിരിക്കുന്നത്. മലയാളത്തിലെ നിലവിലുള്ള എല്ലാ സിനിമകളുടെയും കളക്ഷൻ ആർ. ഡി . എക്സ്  മറികടക്കുമോ എന്നാണ് മലയാള സിനിമാലോകം ഉറ്റുനോക്കുന്നത്.

ആർ. ഡി. എക്സിന്റെ വൻ വിജയത്തിന് ശേഷം ആന്റണി വർഗീസ് തന്നെ നായകനായി നവാഗതനായ  അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്   വീക്കന്റ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഏഴാമത്തെ നിർമാണ സംരംഭം. പ്രൊഡക്ഷൻ നമ്പർ 7 എന്നാണ് ചിത്രത്തിന് താത്കാലികമായി ടാഗ് കൊടുത്തിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍