വിസ്മയിപ്പിക്കാന്‍ ബറോസ്; നായികയെ നാളെ അറിയാം, ചിത്രീകരണം മാര്‍ച്ചില്‍

മോഹന്‍ലാല്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ത്രിമാന ഫാന്റസി ചിത്രം ബറോസിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബറോസിലെ നായികയെയും സംഗീതസംവിധായകനെയും നാളെ കൊച്ചിയിലെ ഗോകുലം പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ബറോസിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് പതിമൂന്നുകാരനായ ലിഡിയന്‍ നാദസ്വരമാണ്.ലോസേഞ്ചല്‍സില്‍ നിന്നുള്ള പതിന്നാലുകാരിയാണ് നായികയാകുന്നത്.ഇരുവരും ചടങ്ങില്‍ സംബന്ധിക്കും.

വാസ്‌കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസിന്റെ കഥ പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. കെ.യു. മോഹനനാണ് കാമറ കൈകാര്യം ചെയ്യുന്നത്.ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രത്തിന്റെ സംവിധായകനായ ജിജോ ആണ് ബറോസിന്റെ തിരക്കഥയെഴുതുന്നത്.

ബറോസിന്റെ താരനിരയില്‍ മലയാളികള്‍ ആരും ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രശസ്ത സ്പാനിഷ് അഭിനേതാക്കളായ പാസ് വെഗയും റാഫേല്‍ അമര്‍ഗോയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.ഷൂട്ടിംഗിന് മുന്‍പായുള്ള ജോലികള്‍ ഇപ്പോള്‍ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ പുരോഗിക്കുകയാണ്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി