മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. സെപ്റ്റംബർ 12 ന് ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് പറഞ്ഞ ബറോസിനെതിരെ കോപ്പിയടി ആരോപണം ഉയർന്നുവന്നത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ. ഒക്ടോബർ 3 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
നേരത്തെ സിനിമയ്‌ക്കെതിരെ പകര്‍പ്പവകാശ ലംഘനം ആരോപിച്ചാണ് ജര്‍മ്മന്‍ മലയാളിയായ എഴുത്തുകാരന്‍ ജോര്‍ജ് തുണ്ടിപ്പറമ്പില്‍ രംഗത്തുവന്നത്. 2008ല്‍ താന്‍ എഴുതി പുറത്തിറക്കിയ ‘മായ’ എന്ന നോവലുമായി സിനിമയ്ക്ക് സാമ്യമുണ്ട് എന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ എഴുത്തുകാരന്‍ രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്യാതിരിക്കാന്‍ ജിജോ പുന്നൂസ്, മോഹന്‍ലാല്‍, ടി.കെ രാജീവ്കുമാര്‍ എന്നിവരോട് ജോർജ് ആവശ്യപ്പെട്ടിരുന്നു.
ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്.
ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്.
Read more
മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം , സീസർ ലോറന്റെ റാട്ടൺ, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസർ ലോറന്റെ റാറ്റൺ, കോമൾ ശർമ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രൻ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.