ലയണ്‍ കിങ് വെല്ലുവിളിയോ? 'ബറോസ്' റിലീസ് ചെയ്യാത്തത് എന്തുകൊണ്ട്? നിരാശയില്‍ ആരാധകര്‍

മോഹന്‍ലാല്‍ ചിത്രം ‘ബറോസ്’ കാണാനായി വര്‍ഷങ്ങളായി കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ സിനിമയുടെ റിലീസ് പലതവണ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ തിയേറ്ററില്‍ എത്തിയിട്ടില്ല. ഈ വര്‍ഷം ഡിസംബറില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എങ്കിലും ഇതുവരെ ഔദ്യോഗികമായി റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

എന്തുകൊണ്ടായിരിക്കും ഇതുവരെയും റിലീസ് പ്രഖ്യാപിക്കാത്തത് എന്ന ആശങ്കയിലാണ് ആരാധകര്‍. ദ ലയണ്‍ കിങ് എന്ന ചിത്രമാണ് ബറോസ് വീണ്ടും നീട്ടി വയ്ക്കാനുള്ള കാരണമായി സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഡിസ്നിയുടെ മുഫാസ ദ ലയണ്‍ കിങ് എന്ന ചിത്രം ഡിസംബര്‍ 20ന് റിലീസ് ചെയ്യുന്നുണ്ട്.

മുഫാസ ആഗോളതലത്തില്‍ വലിയ സ്‌കെയിലില്‍ റിലീസ് ചെയ്യുന്നതിനാല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ സ്‌ക്രീന്‍ കൗണ്ട് കുറയും എന്നതിനാലാണ് ബറോസിന്റെ റിലീസ് പ്രഖ്യാപനം നടക്കാത്തത് എന്നാണ് എക്‌സില്‍ എത്തുന്ന ചില ചര്‍ച്ചകള്‍. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്.

മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നിരുന്നു. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.

നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍