ബേസില്‍ സിനിമാറ്റിക് യുണിവേഴ്‌സ്; മുരളിയും കുഞ്ഞിരാമനും ഒന്നിച്ചാല്‍ എന്താകും?

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് പോലെ മലയാള സിനിമയില്‍ മറ്റൊരു സിനിമാറ്റിക് യൂണിവേഴ്‌സ് കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് ബേസില്‍ ജോസഫ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായി മാറിയ സംവിധായകനാണ് ബേസില്‍ ജോസഫ്. 2015ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണം എന്ന സിനിമയിലൂടെയാണ് ബേസില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2017ല്‍ എത്തിയ ഗോദയും 2021ല്‍ എത്തിയ മിന്നല്‍ മുരളിയും ബേസില്‍ എന്ന സംവിധായകനെ ആഗോള തലത്തില്‍ ശ്രദ്ധേയനാക്കി.

ബേസിലിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത് മിന്നല്‍ മുരളിയാണ്. ബേസിലിന്റെ ആദ്യ രണ്ട് സിനിമകള്‍ പോലെ തന്നെ കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മിന്നല്‍ മുരളിയും എത്തിയത്. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്തത്. മലയാളികളുടെ ആദ്യ സൂപ്പര്‍ ഹീറോ ആയാണ് മിന്നല്‍ മുരളി എത്തിയത്. മിന്നല്‍ മുരളിയുടെ പല ഭാഗങ്ങളിലും ബേസിലിന്റെ മറ്റ് സിനിമകളിലെ റഫറന്‍സുകള്‍ കാണാം.

സിനിമയില്‍ കാണിക്കുന്ന ബസില്‍ കണ്ണാടിക്കല്ല് വഴി ദേശം എന്ന് എഴുതി കാണിക്കുന്നുണ്ട്. അത് ഗോദ, കുഞ്ഞിരാമായണം എന്നീ സിനിമകളിലെ റെഫറന്‍സുകളാണ്. കുഞ്ഞിരാമായണത്തിലെ ദേശം എന്ന സ്ഥലത്തെക്കുറിച്ചാണിത്. അതേപോലെ തന്നെ സിനിമയിലെ ബേസില്‍ ജോസഫിന്റെ കാമിയോ അപ്പിയറന്‍സും കുഞ്ഞിരാമായണത്തിലെ അതെ കഥാപാത്രമായി തന്നെയാണ്. മിന്നല്‍ മുരളിയിലെ മുരളിയും കുഞ്ഞിരാമായണത്തിലെ കുഞ്ഞിരാമനും ഒന്നിക്കാന്‍ ചാന്‍സുണ്ട് എന്നാണ് ബേസില്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

മിന്നല്‍ മുരളി ചെയ്ത സമയത്ത് അങ്ങനെ ഒന്നു ചെയ്താലോ എന്ന് താന്‍ വിചാരിച്ചിരുന്നു എന്നാല്‍ പിന്നീട് വേണ്ടെന്ന് വെച്ചതാണ്. ചിലപ്പോള്‍ ഭാവിയില്‍ അങ്ങനെ ഒന്ന് വരാന്‍ ചാന്‍സുണ്ട് എന്നാണ് ബേസിലിന്റെ വാക്കുകള്‍. മുരളിയും കുഞ്ഞിരാമനും മിന്നല്‍ മുരളി 2വില്‍ ഒന്നിക്കുകയാണെങ്കില്‍ അത് പ്രേക്ഷകര്‍ക്ക് നല്‍കുക മറ്റൊരു തരത്തിലുള്ള ദൃശ്യാനുഭവം ആയിരിക്കും.

അതേസമയം, മിന്നല്‍ മുരളി 2 എപ്പോള്‍ ഉണ്ടാകുമെന്ന് പറയാന്‍ പറ്റില്ല എന്നാണ് ബേസില്‍ പറയുന്നത്. സിനിമ ത്രീഡിയായി പുറത്ത് ഇറങ്ങിയേക്കുമെന്ന് നിര്‍മ്മാതാവ് സോഫിയ പോള്‍ പറഞ്ഞിരുന്നു. എന്തായാലും മിന്നല്‍ മുരളി 2വിനായി പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ