'ജയ ജയ ജയ, ജയാ ഹാപ്പിയല്ലേ..'; പുതിയ ചിത്രവുമായി ബേസില്‍, നായിക ദര്‍ശന

ജാനേമന്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും നായകനാകാന്‍ ഒരുങ്ങി ബേസില്‍ ജോസഫ്. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലാണ് ബേസില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍ ആണ് നായിക.

ദര്‍ശന നായികയായ ഹൃദയം ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നതിനിടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ജാനേമന്‍ നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ജയ ജയ ജയ ജയ ഹേയും നിര്‍മ്മിക്കുന്നത്.

എന്നാല്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാകും എന്നോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേസമയം, ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളി ആഗോള ശ്രദ്ധ നേടിയ സാഹചര്യത്തിലാണ് സംവിധായകന്‍ നായകനാകുന്ന സിനിമ പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.

നെറ്റ്ഫ്‌ളിക്‌സില്‍ ക്രിസ്മസ് റിലീസായാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിന് എത്തിയത്. മലയാളത്തില്‍ ഇതാദ്യമായി ഒരു സൂപ്പര്‍ഹീറോയെ വിശ്വസനീയമായി ബേസില്‍ ജോസഫിന് അവതരിപ്പിക്കാനായി എന്നാണ് അഭിപ്രായങ്ങള്‍. ചിത്രത്തില്‍ ടൊവിനൊയുടെയും ഗുരു സോമസുന്ദരത്തിന്റെയും പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.

Latest Stories

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം