'നിങ്ങളുടെ വലിയ ഓഫറിന് നന്ദി പക്ഷെ ഞാന്‍ ഇത് വില്‍ക്കുന്നില്ല'; വൈറലായി ബേസിലിന്റെ മറുപടി

സംവിധായകനായും നടനായും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ബേസില്‍ ജോസഫ്. തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ക്രിസ്മസ് ദിനത്തില്‍ കുടുംബത്തിനൊപ്പം നടത്തിയ ബോട്ട് യാത്രയുടെ ചിത്രങ്ങള്‍ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഈ ചിത്രങ്ങള്‍ക്കു താഴെ വന്ന ഒരു കമന്റാണ് ശ്രദ്ധ നേടുന്നത്. ”3000 രൂപ തരാം ഈ അക്കൗണ്ട് വില്‍ക്കുന്നുണ്ടോ” എന്നായിരുന്നു കമന്റ്. ഇന്‍വെസ്റ്റ്‌മെന്റ് ബൈ ലിസ എന്ന അക്കൗണ്ടില്‍ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് തക്കതായ മറുപടിയും ബേസില്‍ നല്‍കി.

”നിങ്ങളുടെ വലിയ ഓഫറിന് നന്ദി പക്ഷെ ഞാന്‍ ഇത് വില്‍ക്കുന്നില്ല” എന്നാണ് ബേസിലിന്റെ മറുപടി. ഇതിന് പിന്നാലെ കമന്റുമായി ആരാധകരും ചിത്രത്തിന് താഴെ എത്തി. ”3000 നല്ല ഓഫറായിരുന്നു”, ”നിങ്ങള്‍ക്കു വേണമെങ്കില്‍ എന്റെ അക്കൗണ്ട് എടുത്തോളൂ 1500 തന്നാല്‍ മതി” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Basil Joseph, Actor, Director

1.4 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ബേസിലിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. അതേസമയം, ‘മിന്നല്‍ മുരളി’ക്ക് ശേഷം സംവിധാനത്തിന് ഇടവേള കൊടുത്ത് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ബേസില്‍ ഇപ്പോള്‍. ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘എങ്കിലും ചന്ദ്രികേ’ എന്നീ ചിത്രത്തങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.

Read more

നിലവിലുള്ള സിനിമകളില്‍ എല്ലാം അഭിനയിച്ചതിന് ശേഷം മാത്രമേ സംവിധാനത്തിലേക്ക് ഇനിയുള്ളുവെന്ന് ബേസില്‍ പറഞ്ഞിരുന്നു. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗത്തിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ആദ്യ ഭാഗം ഹിറ്റ് ആയതിനാല്‍ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന