'ബിന്‍ ലാദന്‍ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ എന്നാ പേടി'

സൈക്കോ ഭാര്യക്കൊപ്പമാണ് താന്‍ താമസിക്കുന്നതെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. വെബ് സീരിസ് കാണുന്ന ഭാര്യ എലിസബത്തിന്റെ രസകരമായ വീഡിയോയാണ് ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

“”ഏതോ ടിവി സീരീസില്‍ അമേരിക്കന്‍ പട്ടാളം തീവ്രവാദികളെ വെടിവച്ചു കൊല്ലുന്ന രംഗം ആവേശത്തോടെ കാണുന്ന എലി. ഇനി ബിന്‍ ലാദന്‍ ആണെന്നും പറഞ്ഞു രാത്രി എന്നെ കുത്തി കൊല്ലുവോ എന്നാ എന്റെ പേടി. അതെ, സ്ഥിരീകരിച്ചു. സൈക്കോക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്”” എന്നാണ് ബേസില്‍ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

“”അളിയാ ഇവിടെ ഒരു ഐറ്റമുണ്ട്. സ്‌ട്രെഞ്ച് തിങ്‌സ് ആണ് ലഹര. ഇതിനെ അങ്ങോട്ടു വിടാം. നീ ഇങ്ങോട്ടും പോരൂ. രണ്ടും കൂടെ തമ്മില്‍ തല്ലി ചാവട്ടെ”” എന്ന കമന്റുമായാണ് ഷാന്‍ റഹ്മാന്‍ പോസ്റ്റിന് എത്തിയിരിക്കുന്നത്. കില്‍ ഹിം എന്ന കമന്റുകളാണ് നീരജ് മാധവും അജു വര്‍ഗീസും പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CAQXJthn-uD/?utm_source=ig_embed

Latest Stories

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍

സിനിമയില്‍ കത്രിക വയ്ക്കുന്നതിനോട് താല്‍പര്യമില്ല.. അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്യം വേണം: പ്രേംകുമാര്‍

മധ്യപ്രദേശിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ആക്രമണം; അപലപിച്ച് ഡീൻ കുര്യക്കോസ്, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

നിങ്ങള്‍ എന്തിന് ബില്‍ തടയാന്‍ ശ്രമിക്കുന്നു; മുനമ്പത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് ഭൂമിയും വീടും തിരികെ ലഭിക്കും; കേരളത്തിലെ എംപിമാരുടെ നിലപാട് മനസിലാക്കുന്നില്ലെന്ന് കിരണ്‍ റിജിജു

വിസ്മയ കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കിരൺ കുമാറിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

RCB VS GT: ആര്‍സിബിയെ തോല്‍പ്പിക്കാന്‍ എളുപ്പം, ഗുജറാത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, തോറ്റ് തുന്നം പാടും

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ കേസ്; പ്രതി നോബി ലൂക്കോസിന് ജാമ്യം

ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഭാസ്‌കരാചാര്യര്‍; വിമാനം കണ്ടുപിടിച്ചത് ശിവകര്‍ ബാപുജി; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ ഗവര്‍ണര്‍

നിയമപരമായി സിങ്കിള്‍ മദര്‍ ആണ്, ആഹ്ലാദിപ്പിന്‍ ആനന്ദിപ്പിന്‍..; വെളിപ്പെടുത്തി 'പുഴു' സംവിധായിക