'പാല്‍തു ജാന്‍വര്‍' നിരാശരാക്കിയോ..? പ്രേക്ഷക പ്രതികരണങ്ങള്‍

ഓണം കളര്‍ഫുള്ളാക്കാന്‍ ആദ്യ റിലീസ് ആയി ബേസില്‍ ജോസഫ് ചിത്രം ‘പാല്‍തു ജാന്‍വര്‍’. ചെറു ചിരിയോടെ കാണാനാവുന്ന ഒരു ഫീല്‍ ഗുഡ് സിനിമയാണ് പാല്‍തു ജാന്‍വര്‍. ഓരോ ജീവനും പ്രാധാന്യമുള്ളതാണ് എന്ന സന്ദേശം നല്‍കുന്ന മനോഹരമായ ഒരു ചിത്രമാണ് പാല്‍തു ജാന്‍വര്‍ എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ അഭിപ്രായം.

ബേസിലും മറ്റ് താരങ്ങളും അടക്കമുള്ള അഭിനേതാക്കള്‍ മികവ് പുലര്‍ത്തുന്നു. കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് പാല്‍തു ജാന്‍വര്‍ എന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ എത്തുന്നുണ്ട്. തിയേറ്ററില്‍ ആളെക്കൂട്ടുന്ന ഒരു ചിത്രമായി പാല്‍തു ജാന്‍വര്‍ മാറുമെന്നുമാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍.

നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

വിനോയ് തോമസ്, അനീഷ് അഞ്ജലി ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ