കുതിച്ച് ഉയർന്ന് ബേസിലിൻ്റെ പാൽതു ജാൻവർ; ആദ്യം ദിന കളക്ഷൻ ഇത്ര...

ബേസില്‍ ജോസഫ് പ്രധാന കഥാപാത്രമായെത്തിയ പാല്‍തു ജാന്‍വര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്ത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെക്കുറിച്ചുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ഈ റിയലിസ്റ്റിക് കോമഡി ചിത്രം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം 70-75 ലക്ഷം രൂപയാണ് കളക്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും ട്രാക്കര്‍മാരാണ് 70-75 ലക്ഷത്തിനുള്ളില്‍ കളക്ട് ചെയ്തതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 710 ഷോകളാണ് ആദ്യം ദിവസം ചിത്രത്തിന് ലഭിച്ചത്.ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് പാല്‍തു ജാന്‍വര്‍ നിര്‍മ്മിച്ചത്.

അമല്‍ നീരദിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത് പി രാജന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമ പറയുന്നത്.
ബേസിലിനെ കൂടാതെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവര്‍ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിൻ്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കല സംവിധാനം ഗോകുല്‍ ദാസ്. എഡിറ്റിങ്ങ് കിരണ്‍ ദാസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം