ഷക്കീല പറഞ്ഞ കാമുകന്‍ റിച്ചാര്‍ഡ് നടി ശാലിനിയുടെ സഹോദരന്‍? ആരോപണങ്ങളുമായി ബയില്‍വാന്‍ രംഗനാഥന്‍, ചര്‍ച്ചയാകുന്നു

തന്റെ പ്രണയത്തെ കുറിച്ച് നടി ഷക്കീല അഭിമുഖങ്ങളില്‍ തുറന്നു പറയാറുണ്ട്. ഷക്കീലയുടെ ആദ്യ പ്രണയം പത്താം വയസില്‍ ആയിരുന്നു. അടുത്ത വീട്ടിലെ പയ്യനായിരുന്നു ആദ്യ കാമുകന്‍. ബദാമും പാലും ലഡ്ഡുവുമൊക്കെ അവന്‍ തന്നിരുന്നു എന്നായിരുന്നു ഷക്കീല പറഞ്ഞത്. ഇതിന് പിന്നാലെ പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന തന്റെ പ്രണയത്തെ കുറിച്ചും ഷക്കീല പറഞ്ഞിരുന്നു.

പത്ത് വര്‍ഷത്തിന് മുമ്പ് ഞാനും റിച്ചാര്‍ഡും പ്രണയത്തിലായിരുന്നു എന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബയില്‍വാന്‍ രംഗനാഥന്‍. ഷക്കീല പറഞ്ഞ റിച്ചാര്‍ഡ് നടി ശാലിനിമയുടെ സഹോദരനും അജിത്തിന്റെ അളിയനുമാണ് എന്നാണ് ബയില്‍വാന്‍ പറയുന്നത്.

തങ്ങള്‍ ലിവിംഗ് ടുഗദറില്‍ ആയിരുന്നു എന്നാണ് ഷക്കീല പറയുന്നത്. തന്നെ കല്യാണം കഴിക്കണമെന്ന് റിച്ചാര്‍ഡ് പറഞ്ഞിരുന്നു. കല്യാണം കഴിക്കാം എന്ന് പറഞ്ഞ് അവന്‍ പറ്റിച്ചു. ജീവന് തുല്യം സ്നേഹിച്ചു എന്നൊക്കെയാണ് ഷക്കീല പറയുന്നത്. ഇനി റിച്ചാര്‍ഡ് മറുപടി നല്‍കിയിട്ടും കാര്യമില്ല.

കാരണം ഷക്കീലാമ്മ പറഞ്ഞതാണ്. അതാകും എല്ലാവരും വിശ്വസിക്കുക എന്നാണ് ബയില്‍വാന്‍ പറയുന്നത്. റിച്ചാര്‍ഡുമായുള്ള പ്രണയം തനിക്ക് 21 വയസുളളത് വരെ പോയി എന്നാണ് നേരത്തെ ഷക്കീല പറഞ്ഞത്. താന്‍ ആദ്യമായി ഐ ലവ് യു പറഞ്ഞതും റിച്ചാര്‍ഡിനോടാണെന്നും ഷക്കീല പറയുന്നുണ്ട്.

അച്ഛന്‍ മരിക്കുന്നത് വരെ തങ്ങള്‍ സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് കാമുകനും കാമുകിയുമാകുന്നത്. സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ താന്‍ തിരക്കിലായി. പിന്നീട് തങ്ങള്‍ മനസിലാക്കി. വരുന്നത് പോലെ നോക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് സംസാരിച്ചത്.

വഴക്കിട്ടൊന്നുമല്ല പിരിഞ്ഞത്. രണ്ടു പേരും അവരവരുടെ ജീവിതത്തില്‍ തിരക്കായി. തന്നെ മലയാളം സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിളിക്കുക. ഇപ്പോഴും സംസാരിക്കാറുണ്ട്. ബെസ്റ്റ് ഫ്രണ്ട്‌സാണ്. എന്തും ചര്‍ച്ച ചെയ്യാന്‍ പറ്റുന്നവരാണ് എന്നായിരുന്നു ഷക്കീല ഒരിക്കല്‍ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം