ആ വാര്‍ത്തകള്‍ തെറ്റ്, ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ റിലീസ് വിവരം പുറത്ത്

ടര്‍ബോ ജോസിന് ശേഷം മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ഗംഭീര ആക്ഷന്‍ സിനിമയാണ് ‘ബസൂക്ക’. എന്നാല്‍ സിനിമയ്ക്കായി ഇനിയേറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നും കുറച്ച് ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യേണ്ടതുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകല്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്നാണ് അറിയുന്നത്.

ചിത്രത്തിന് റിഷൂട്ട് വേണമെന്ന വാര്‍ത്ത തെറ്റാണെന്ന് അണിയക്കാര്‍ വ്യക്തമാക്കി. ചിത്രം ഈ വര്‍ഷം അവസാനമോ ജനുവരി 26നോ തിയറ്ററുകളിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. വിഎഫ്എക്‌സ് രംഗങ്ങള്‍ അധികം വേണ്ടിവരുന്നതുകൊണ്ട് നല്ല സമയമെടുത്താണ് ടീം പ്രവര്‍ത്തനം.

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തും. സരിഗമ ഇന്ത്യ ലിമിറ്റഡും തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ധാര്‍ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും ബസൂക്കയില്‍ പ്രധാന വേഷങ്ങളിലെത്തും. നിമിഷ് രവി ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് നിഷാദ് യൂസഫ്. സംഗീതം മിഥുന്‍ മുകുന്ദ്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?