എന്റെ റിയല്‍ ലൈഫുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് ബീസ്റ്റിലേത്: വിജയ്

താന്‍ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളില്‍ ഏത് വേഷമാണ് ജീവിതത്തില്‍ സാമ്യം തോന്നിയതെന്ന് വെളിപ്പെടുത്തി നടന്‍ വിജയ്. ബീസ്റ്റിലെയും പോക്കിരിയിലെയും കഥാപാത്രം തന്റെ യഥാര്‍ത്ഥ ജീവിതവുമായി കണക്ട് ചെയ്യുന്നവയാണെന്ന് വിജയ് പറഞ്ഞു.

‘എന്റെ റിയല്‍ ലൈഫുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായി കുറച്ചൊക്കെ തോന്നിയത് പോക്കിരി എന്ന എന്റെ സിനിമയിലെ കഥാപാത്രമായിരിക്കും. കുറച്ച് ബീസ്റ്റുമുണ്ടെന്ന് പറയാം. ഇപ്പോള്‍ പറഞ്ഞത് ബീസ്റ്റ് റിലീസിന്റെ പ്രോമോഷന് വേണ്ടിയാണ് എന്ന് വിചാരിക്കരുത്.’ വിജയ് പറഞ്ഞു.

‘ബീസ്റ്റില്‍ കഥാപാത്രത്തിന്റെ ആറ്റിറ്റിയൂഡും അതിലെ എന്റെ കഥാപാത്രം പ്രതികരിക്കുന്ന രീതിയോടും എളുപ്പത്തില്‍ എന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയും. അതിലെ കഥാപാത്രം പ്രതികരിക്കുന്ന രീതിയും സംസാരിക്കുന്ന രീതിയെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. അല്ലാതെ വെടിവെച്ച് കൊല്ലുന്നതിനെക്കുറിച്ചല്ല സംസാരിക്കുന്നത്.’ സണ്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.

ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

Latest Stories

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം