പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. മലയാള സിനിമയിലെ താരങ്ങളും ബോളിവുഡ് താരങ്ങളും പൗരത്വ നിയമ ഭേദഗതിക്കെരിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധവുമായി ബംഗാളി താരങ്ങളും.
ബോളിവുഡ് നടി കൊങ്കണ സെന്‍ ശര്‍മ്മ അടക്കമുള്ള താരങ്ങളും സംവിധായകരും സംഗീതജ്ഞരും അണിനിരന്ന വീഡിയോയിലാണ് പൗരത്വം തെളിയിക്കാനായി ഒരു രേഖയും കാണിക്കില്ലെന്ന് വ്യക്തമാക്കിയത്. പൗരത്വം തെളിയിക്കാന്‍ കേന്ദ്രം ആവശ്യപ്പെടുന്ന ഒരു രേഖയും ഒരു രേഖയും കാണിക്കില്ലെന്ന് ബംഗാളി ഭാഷയില്‍ പ്രഖ്യാപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അഭിനേതാക്കളായ ധ്രിതിമാന്‍ ചാറ്റര്‍ജി, സബ്യാസാച്ചി ചക്രവര്‍ത്തി, കൊങ്കണ സെന്‍ ശര്‍മ്മ, നന്ദന സെന്‍, സ്വസ്തിക മുഖര്‍ജി, സംവിധായകന്‍ സുമന്‍ മുഖോപാധ്യായ, ഗായകന്‍ രുപം ഇസ്ലാം തുടങ്ങി പതിമൂന്നോാളം പ്രമുഖര്‍ വ്യക്തിത്വങ്ങള്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ അണിനിരന്നു. നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് തൊട്ട് പിന്നാലെയാണ് വീഡിയോ പുറത്തെത്തിയിരിക്കുന്നത്.