ഹിന്ദുവിരുദ്ധ പരാമര്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടന്‍ ചേതന്‍ കുമാറിനെതിരെ പൊലീസ് കേസെടുത്തു. റിഷഭ് ഷെട്ടിയുടെ ‘കാന്താര’ ചിത്രത്തില്‍ കാണിക്കുന്ന ‘ഭൂതക്കോലം’ ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ല, ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിന് മുമ്പേ ആദിവാസികള്‍ക്ക് ഇടയിലുണ്ടായിരുന്ന ആചാരമായിരുന്നു എന്നാണ് ചേതന്‍ കുമാര്‍ പറഞ്ഞത്.
ബജ്‌റംഗ്ദള്‍ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുളള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തിയാണ് ബെംഗളുരു പൊലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര തിയേറ്ററുകളില്‍ എത്തിയത്.
തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. 16 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ദിവസങ്ങള്‍ക്കകം 200 കോടി നേടിയിരുന്നു. സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള അന്യഭാഷാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
മലയാളത്തിലും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയാണ് കേരളത്തില്‍ എത്തിച്ചത്. ഹൊംബാലെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മ്മിച്ചത്. റിഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.