ബാഗമതിയിലെ പ്രണയഗാനം മന്ദാര മന്ദാര പുറത്തിറങ്ങി

അനുഷ്‌ക്കാ ഷെട്ടി ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാഗമതിയിലെ മന്ദാര മന്ദാര എന്ന് തുടങ്ങുന്ന പ്രണയഗാനം പുറത്തിറങ്ങി. ടീസറിലും ട്രെയിലറിലുമൊക്കെ പ്രേക്ഷകരെ പേടിപ്പിച്ച അനുഷ്‌ക്ക ഈ പാട്ടിലൂടെ ഇഷ്ടവും പിടിച്ചുപറ്റുകയാണ്.

അതിമനോഹരമായ മെലഡിയാണ് സംഗീത സംവിധായകന്‍ തമന്‍ എസ് ഒരുക്കിയിരിക്കുന്നത്. ശ്രയാ ഘൊഷാലാണ് മന്ദാര ആലപിച്ചിരിക്കുന്നത്. ജി. അശോക് സംവിധാനം ചെയ്യുന്ന ബാഗമതി കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ്.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് സിനിമയിലെ ലിറിക്കല്‍ വീഡിയോ ആണ്. കളക്ടറുടെ റോളിലാണ് അനുഷ്‌ക്ക എത്തുന്നത്. ആദ്യഘട്ടത്തില്‍ റൊമാന്റിക് മൂടുള്ള ചിത്രം പിന്നീടാണ് ഹൊറര്‍ മൂഡിലേക്ക് മാറുന്നത്.