ചങ്കിടിപ്പ് ആണെടാ നീ.., നിവിന്‍ പോളിക്ക് കട്ട സപ്പോര്‍ട്ട്; നിര്‍ണായക തെളിവ് പുറത്തുവിട്ട് ഭഗത് മാനുവല്‍

വിനീത് ശ്രീനിവാസന് പിന്നാലെ നിവിന്‍ പോളിക്ക് പിന്തുണയുമായി നടന്‍ ഭഗത് മാനുവലും. ഡിസംബര്‍ 14ന് തന്റെ കൂടെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിവിന്‍ ഉണ്ടായിരുന്നു എന്നാണ് വിനീത് വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് നിര്‍ണായക തെളിവുമായി ഭഗത് മാനുവല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

2023 ഡിസംബര്‍ 14ന് സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്ന നിവിന്‍ പോളി പിറ്റേ ദിവസം, അതായത് ഡിസംബര്‍ 15ന്, പുലര്‍ച്ചെ മൂന്ന് മണി വരെ വിനീത് ശ്രീനിവാസനോടൊപ്പം ഉണ്ടായിരുന്നു എന്നായിരുന്നു അദ്ദേഹം സമര്‍ത്ഥിച്ചത്. ഇതിന് പിന്‍ബലം കൂട്ടുകയാണ് ഭഗത് മാനുവല്‍ പോസ്റ്റ് ചെയ്ത ചിത്രം.

സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ഭഗത് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തത്. വിനീതിനും നിവിന്‍ പോളിക്ക് ഒപ്പം താനും ഇതേ ദിവസം ഉണ്ടായിരുന്നു എന്ന് ഭഗത് മാനുവല്‍ അന്ന് പകര്‍ത്തിയ ചിത്രത്തിന്റെ ഡിസ്‌ക്രിപ്ഷന്‍ സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ ഫോട്ടോയുടെ വിവരങ്ങളില്‍ ഡിസംബര്‍ 14ന് ആണ് ഇത് പകര്‍ത്തിയത് എന്ന് കാണാം. ”ഡിസംബര്‍ 14ന് രാവിലെ എട്ട് മുതല്‍ 15ന് പുലര്‍ച്ചെ മൂന്ന് വരെ വിനീതേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു. ചിത്രങ്ങള്‍ തെളിവായി ഉണ്ട്” എന്ന് ഭഗത് നല്‍കിയ ക്യാപ്ഷന്‍.

അതേസമയം, വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും രംഗത്തെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനായി നിവിന്‍ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബര്‍ 1, 2, 3, 14 എന്നീ 4 ദിവസങ്ങളിലാണ്.

നിവിന്‍ ഒപ്പിട്ട കരാര്‍ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് പറയുന്നു. മൂന്നാറിലാണ് 1,2,3 തീയതികളില്‍ സിനിമയുടെ ഷൂട്ടിംഗ്. ഡിസംബര്‍ 14ന് രാവിലെ 7.30 മുതല്‍ 15 പുലര്‍ച്ചെ 2.30 വരെ നിവിന്‍ എറണാകുളം ന്യൂക്ലിയസില്‍ ഉണ്ടായിരുന്നെന്നും വിശാഖ് വെളിപ്പെടുത്തി.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി