ജയറാം വില്ലന്‍, ഉണ്ണി നായകന്‍, ആശാ ശരത്ത് വീണ്ടും പൊലീസ് വേഷത്തില്‍' - ഭാഗ്മതി ട്രെയിലര്‍

അനുഷ്‌ക്കാ ഷെട്ടി ശക്തമായ കഥാപാത്രവുമായി എത്തുന്ന ഭാഗ്മതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത്ത് തുടങ്ങിയവര്‍ സുപ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. തമിഴിലും തെലുങ്കിലും ഒരേ സമയമാണ് സിനിമ റിലീസ് ചെയ്യുന്നത്.

ബാഹുബലിക്ക് ശേഷം അനുഷ്‌ക്ക ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രമാണിത്. ബാഹുബലിയിലെ ദേവസേന ഏറെ പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രമാണ്. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് ട്രെയിലറില്‍ അനുഷ്‌ക്ക പ്രത്യക്ഷപ്പെടുന്നത്. മൊട്ടയടിച്ച് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജയറാം.

Read more