പ്രധാനമന്ത്രി സാക്ഷി, ഒപ്പം വന്‍ താരനിരയും; ഭാഗ്യ സുരേഷിന് ശ്രേയസ് മോഹന്‍ താലിചാര്‍ത്തി

സിനിമാപ്രേമികളെ ആവേശത്തിലാക്കി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിവാഹം അതീവ സുരക്ഷയോടെയാണ് നടന്നത്. വന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തിരിക്കുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേ തന്നെ ചടങ്ങില്‍ എത്തിയിരുന്നു. വിവാഹത്തിന് തലേന്ന് മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

ദിലീപ്, ബിജു മേനോന്‍, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാര്‍വതി, രചന നാരായണന്‍കുട്ടി, സരയു, ഹരിഹരന്‍, ഷാജി കൈലാസ്, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.

ഈ 19ന് സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കുമായി കൊച്ചിയില്‍ വിരുന്ന് നടത്തും. ബന്ധുക്കള്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്കായി 20ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷനും നടത്തും.

May be an image of 8 people and people smiling

Read more

തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരന്‍ ശ്രേയസ് മോഹന്‍. ഭാഗ്യയുടേയും സഹോദരന്‍ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് വിവാഹത്തിലെത്തിയത്.